മുസ്‌ലിം ലീഗ് മെമ്പര്‍ഷിപ്പ് കാംപയിന്‍
നടുവണ്ണൂര്‍: കാവുന്തറ ചെമ്മലപ്പുറം ശാഖാ മുസ്‌ലിം ലീഗ് മെമ്പര്‍ഷിപ്പ് വിതരണോദ്ഘാടനം താഴെകുറ്റിയുള്ളതില്‍ പോക്കര്‍ സാഹിബിന് അംഗത്വം നല്‍കി മുസ്‌ലിം ലീഗ് മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കേയക്കണ്ടി അബ്ദുല്ല നിര്‍വഹിച്ചു.
എ.ടി ബഷീര്‍ അധ്യക്ഷനായി. കെ.ടി.കെ റഷീദ്, ടി. മുഹ്‌യിദ്ദിന്‍ കോയ ദാരിമി, സി.കെ അബ്ദുല്‍ മജീദ്, വി.കെ ബഷീര്‍, ടി.കെ കുഞ്ഞിമൊയ്തി, എന്‍. കാദര്‍, ടി.കെ അമ്മോട്ടി സംസാരിച്ചു.
മേപ്പയ്യൂര്‍: എളമ്പിലാട് ശാഖാ മുസ്‌ലിം ലീഗ് മെമ്പര്‍ഷിപ്പ് കാംപയിന്‍ ശാഖാ പ്രസിഡന്റ് പി.പി അബ്ദുല്ല, പനയുള്ളകണ്ടി മൊയ്തിക്ക് അംഗത്വംനല്‍കി ഉദ്ഘാടനം ചെയ്തു. ടി.കെ ഷരീഫ് അധ്യക്ഷനായി. വി. മുജീബ്, സി.പി അബ്ദുല്ല, പി.പി മൊയ്തീന്‍, എം.എം അഷ്‌റഫ്, എം.ടി.കെ ലത്തീഫ് ഹാജി, കെ.കെ റഫീഖ് സംസാരിച്ചു.
നന്തിബസാര്‍: ജില്ലാ യൂത്ത് ലീഗ് വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഒ.കെ ഫൈസലിനു സ്വീകരണം നല്‍കി. തിക്കോടി സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ പഞ്ചായത്ത് മുസ്‌ലിം ലീഗ് സംഘടിപ്പിച്ച പരിപാടിയില്‍ മണ്ഡലം സെക്രട്ടറി വെങ്ങളം റഷീദ്, പി.കെ മമ്മുവിന് മെമ്പര്‍ഷിപ്പ് നല്‍കി മെമ്പര്‍ഷിപ്പ് കാംപയിന്‍ ഉദ്ഘാടനം ചെയ്തു. കെ.വി അബ്ദു മാസ്റ്റര്‍ അധ്യക്ഷനായി. എന്‍.പി മുഹമ്മദ് ഹാജി, സി ഹനീഫ മാസ്റ്റര്‍, പി.വി അസീസ്, എന്‍.കെ കുഞ്ഞബ്ദുല്ല, പി.പി കുഞ്ഞമ്മദ്, വി.കെ മജീദ്, വി.വി ജബ്ബാര്‍, ഷഫീഖ്, കാളംകുളം കുഞ്ഞിമൊയ്തീന്‍ സംസാരിച്ചു.
പൂനത്ത്: കുന്നുമ്മല്‍ പൊയില്‍ ശാഖാ മുസ്‌ലിം ലീഗ് മെമ്പര്‍ഷിപ്പ് വിതരണോദ്ഘാടനം ടി.കെ ഹമീദ് ഹാജി ഇ.കെ മൊയ്തിക്കുട്ടിക്കു നല്‍കി നിര്‍വഹിച്ചു. മുഹമ്മദലി കുന്നുമ്മല്‍, കെ.ടി ഷഫീദ്, സവാദ് കുന്നുമ്മല്‍, കെ.ടി ഫിറോസ്, ടി.കെ ജസ്മല്‍, കോയ എം.പി, ആഷിഖ് പി.കെ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."