അബ്ദുല്‍ അസീസ് ബാഖവിയുടെ വിയോഗം നഷ്ടമായത് സുന്നി പ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളിയെ
എളേറ്റില്‍: കഴിഞ്ഞ ദിവസം നിര്യാതനായ പൂനൂര്‍ മഠത്തുംപൊയില്‍ അത്തായ കുന്നുമ്മല്‍ അബ്ദുല്‍ അസീസ് ബാഖവിയുടെ വിയോഗത്തോടെ നഷ്ടമായത് സുന്നീ ആദര്‍ശ പ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളിയെ. പൂനൂരിലും പരിസര പ്രദേശങ്ങളിലും സമസ്തയുടെ ആശയ-ആദര്‍ശ രംഗത്തെ കരുത്തുറ്റ കര്‍മയോഗിയായിരന്നു അദ്ദേഹം. പ്രമുഖ മതപണ്ഡിതനും നിരവധി ശിഷ്യഗണങ്ങളുടെ ഉടമയുമായ ശൈഖുനാ പെന്മള ഫരീദ് മുസ്‌ലിയാരുടെ പ്രധാന ശിഷ്യന്മാരില്‍ ഒരാളായിരുന്ന അസീസ് ബാഖവി. പ്രവര്‍ത്തനരംഗത്ത് കണിശത പുലര്‍ത്തിയിരുന്ന അദ്ദേഹം നാട്ടിലെ പ്രിയങ്കരനായ മാര്‍ഗ നിര്‍ദേശകനായിരുന്നു.
ഫരീദ് മുസ്‌ലിയാരുടെ ശിഷ്യന്മാരുടെ കൂട്ടായ്മയായ മഈനത്തുല്‍ ഇഖ്മാന്‍ ജനറല്‍ സെക്രട്ടറി, ബാലുശ്ശേരി മണ്ഡലം സമസ്ത പ്രഥമ പ്രസിഡന്റ്, താമരശ്ശേരി റെയ്ഞ്ച് ഭാരവാഹി എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്നു പതിറ്റാണ്ടോളം കോരങ്ങാട് മഹല്ല് ഖാസി, ഹുസൈനിയ്യ മദ്‌റസ സദര്‍ മുഅല്ലിം, മീത്തുംപൊയില്‍ ദാറുല്‍ ഉലൂം മദ്‌റസ പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും വഹിച്ചു. മെകായിക്കല്‍ നിസ്‌കാര പള്ളിയുടെ നിര്‍മാണവും ബാഖവിയുടെ നേതൃത്വത്തിലായിരുന്നു.
കൂനഞ്ചേരി അബ്ദുല്ല മുസ്‌ലിയര്‍, മജീദ് ദാരിമി ചളിക്കോട്, ജലീല്‍ ബാഖവി, റസാഖ് ദാരിമി, യൂസഫ് ബാഖവി കരീറ്റിപറമ്പ്, ബീരാന്‍കുട്ടി ഫൈസി, നാസര്‍ സഖാഫി, വി.എം ഉമ്മര്‍ മാസ്റ്റര്‍, നജീബ് കാന്തപുരം, അഹമ്മദ് കുട്ടി ഉണ്ണിക്കുളം, നാസര്‍ എസ്റ്റേറ്റ്, സമസ്ത മുശാവറ അംഗം വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍, സമസ്ത ജില്ലാ സെക്രട്ടറി അബ്ദുല്‍ ബാരി ബാഖവി, സൈനുല്‍ ആബിദീന്‍ തങ്ങള്‍, വാവാട് മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍, പെന്മള അബ്ദുല്‍ കരീം ബാഖവി, പെന്മള ബഷീര്‍ ബാഖവി, ടി.വി സെയ്ത് മുസ്‌ലിയാര്‍, സയ്യിദ് സബൂര്‍ തങ്ങള്‍ അവേലം, യൂസുഫ് ബാഖവി വസതി സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."