വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന്
മുക്കം: കഴിഞ്ഞ ബുധനാഴ്ച കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്തിലെ എരഞ്ഞിമാവ്, ഗോതമ്പ റോഡ് എന്നിവിടങ്ങളില്‍ നാലുപേരെ വെട്ടിപ്പരുക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതി ജോസ്കുട്ടി സ്വത്ത് സംബന്ധമായ വിഷയത്തിലാണ് അക്രമം നടത്തിയതെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് പരുക്കേറ്റവരുടെ ബന്ധുക്കള്‍ മുക്കത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഖാദര്‍ മാട്ടത്തൊടി എന്നയാളുടെ ടാപ്പിങ് തൊഴിലാളിയായിരുന്ന ജോസ്കുട്ടിയെ റബര്‍ ഷീറ്റുകള്‍ കൃത്യമായി ലഭിക്കാത്തതിന്റെ പേരില്‍ ജോലിയില്‍ നിന്നു പിരിച്ചുവിടാന്‍ തീരുമാനിച്ചിരുന്നു. ഈ വിവരം ജോസ്കുട്ടിയെ അറിയിച്ചപ്പോള്‍ ഒരു ലക്ഷത്തി അയ്യായിരം രൂപക്ക് ഇത് അദ്ദേഹം കരാര്‍ ഏറ്റെടുക്കുകയായിരുന്നു. ഈ ഇനത്തില്‍ 35,000 രൂപ ഖാദറിനു നല്‍കാനുണ്ട്. ഇതു ചോദിച്ച് തന്നെ പ്രയാസപ്പെടുത്തുന്നുവെന്ന് പറഞ്ഞാണ് ഖാദറിന്റെ മകളേയും ഭാര്യയേയും അക്രമിച്ചതെന്നും അവര്‍ പറഞ്ഞു. ഖാദര്‍ മാട്ടത്തൊടിയുടെ സഹോദരന് അബൂബക്കര്‍ മാട്ടത്തൊടി, സി.ജെ.ആന്റണി, സിജു തോമസ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."