ഗ്രന്ഥശാല തെരഞ്ഞെടുപ്പില്‍ വിമതപക്ഷത്തിന് വിജയം
മുക്കം: നഗരസഭയിലെ മുത്താലം പ്രദേശത്ത് കാലങ്ങളായി സി.പി.എമ്മില്‍ നിലനില്‍ക്കുന്ന വിഭാഗീയത മറനീക്കി പുറത്തു വന്നു. സി.പി.എം നിയന്ത്രണത്തിലുള്ള നവോദയ ഗ്രന്ഥശാലാ തെരഞ്ഞെടുപ്പില്‍ ഔദ്യോഗിക പക്ഷത്തിനു കനത്ത തിരിച്ചടി നല്‍കി വിമതപക്ഷ പാനല്‍ വിജയിച്ചു.
കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പില്‍ ഡി.വൈ.എഫ്.ഐ ജില്ലാ നേതാവിന്റെ പാനലിലുള്ള വിഭാഗവും എന്‍.ജി.ഒ നേതാവിന്റെ പാനലിലുള്ള വിഭാഗവും തമ്മിലാണ് മത്സരം നടന്നത്.
ഇതില്‍ പഴയ വി.എസ് പക്ഷക്കാരായ എന്‍.ജി.ഒ യൂനിയന്‍ നേതാവിന്റെ നേതൃത്വത്തിലുള്ള പാനല്‍ വിജയിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് സമയത്ത് സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നുവെങ്കിലും ഇരുവിഭാഗം നേതാക്കള്‍ ഇടപെട്ട് പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കുകയായിരുന്നു.
നഗരസഭയില്‍ സി.പി.എമ്മിന് വലിയ മുന്നേറ്റമുണ്ടെന്ന് അവകാശപ്പെടുമ്പോഴും മുത്താലം ഭാഗത്തെ വിഭാഗീയത കനത്ത ക്ഷീണമാണുണ്ടാക്കുന്നത്. കഴിഞ്ഞ നഗരസഭാ തെരഞ്ഞെടുപ്പില്‍ 33-ല്‍ 22 സീറ്റ് നേടി ഇടതുമുന്നണി വലിയ വിജയം നേടിയപ്പോഴും മുത്താലം സീറ്റില്‍ ഡി.വൈ.എഫ്.ഐ നേതാവ് പരാജയപ്പെട്ടിരുന്നു. ഇതു പാര്‍ട്ടിയില്‍ വലിയ ചര്‍ച്ചക്കും കളമൊരുക്കിയിരുന്നു.
എന്‍.ജി.ഒ യൂനിയന്‍ മുക്കം സെക്രട്ടറി എം. സുനീര്‍, സെക്യൂരിറ്റി സ്റ്റാഫ് യൂനിയന്‍ നേതാവ് ടി. ശിവശങ്കരന്‍ എന്നിവര്‍ നേതൃത്വം നല്‍കുന്ന വിമതപക്ഷത്തെ എം. ഉണ്ണികൃഷ്ണന്‍, എം. ശ്രീനിവാസന്‍, കെ.പി ഉണ്ണികൃഷ്ണന്‍, സുരേഷ് ബാബു, അനീഷ് കുമാര്‍, നാരായണന്‍ നമ്പൂതിരി, ഷിജു, ദിലീപ്, സുലോചന, ദാസന്‍ എന്നിവരടങ്ങിയ പാനലാണ് വിജയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."