HOME
DETAILS
MAL
മന്ത്രി ജലീലിനെ വഴിയില്‍ തടയും: യൂത്ത് കോണ്‍ഗ്രസ്
backup
October 04 2016 | 21:10 PM
കൊണ്ടോട്ടി: വിമാനത്താവള വികസനത്തിന് ഭൂമി വിട്ടു നല്‍കുന്നവര്‍ക്കു മൂന്നു മുതല്‍ 10 ലക്ഷം രൂപ വരെ നഷ്ടപരിഹാരം പ്രഖ്യാപിച്ചു മന്ത്രി കെ.ടി. ജലീല്‍ വഞ്ചിച്ചെന്ന് യൂത്തുകോണ്‍ഗ്രസ്.
ഇക്കാരണത്താല്‍ മന്ത്രിയെ ജനകീയ വിചാരണ ചെയ്യുമെന്നും വഴിയില്‍ തടയുമെന്നും യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റ് റിയാസ് മുക്കോളി പറഞ്ഞു.
പള്ളിക്കല്‍ പഞ്ചായത്ത് യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലത്തീഫ് കൂട്ടാലുങ്ങല്‍ അധ്യക്ഷനായി.
ജമാല്‍ കരിപ്പൂര്‍, മുസ്തഫ, കെ.പി. ജുനൈദ്, കെ. ബഷീര്‍, കെകെ. സുനീര്‍, ഹമീദ് പറശ്ശേരി, നജീബ് മുഴിയന്, കെ.സി. മുനീര്‍, വി. ജംഷീദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."