HOME
DETAILS
MAL
പടപ്പറമ്പില്‍ ഹോര്‍ട്ടി കോര്‍പ്പ് സംഭരണ കേന്ദ്രം അനുവദിക്കണം: എം.എല്‍.എ
backup
October 04 2016 | 21:10 PM
മങ്കട: മണ്ഡലത്തിലെ കുറുവ പഞ്ചായത്തില്‍പ്പെട്ട പടപ്പറമ്പില്‍ ഹോര്‍ട്ടി കോര്‍പ്പ് സംഭരണ കേന്ദ്രം അനുവദിക്കണമെന്ന് ടി.എ അഹമ്മദ് കബീര്‍ എം.എല്‍.എ ആവശ്യപ്പെട്ടു. നബാര്‍ഡ്, ജില്ലാ പഞ്ചായത്ത് എന്നിവയുടെ സഹായത്തോടെ പടപ്പറമ്പ് ആസ്ഥാനമാക്കി കാര്ഷികോല്പാദന സംഭരണ വിതരണ കേന്ദ്രം ആരംഭിക്കുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്ത്തിയായിട്ടുണ്ടണ്ട്. ഇതു വഴി കുറുവ, പുഴക്കാട്ടിരി, മൂര്‍ക്കനാട്, മക്കരപ്പറമ്പ്, കോഡൂര്‍, കൂട്ടിലങ്ങാടി, മങ്കട പഞ്ചായത്തുകളിലെ കര്‍ഷകര്‍ക്ക് കാര്ഷികോല്പന്നങ്ങളുടെ ന്യായ വില ലഭ്യമാക്കാനാകും. ഈ കേന്ദ്രത്തില്‍ ഹോര്‍ട്ടി കോര്‍പ്പിന്റെ വിപണന കേന്ദ്രം അനുവദിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നു കൃഷി വകുപ്പു മന്ത്രിയോട് എം.എല്‍എ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."