HOME
DETAILS
MAL
കൊണ്ടോട്ടി മണ്ഡലം സമ്പൂര്‍ണ വൈദ്യുതീകരണം; എസ്റ്റിമേറ്റിന് അനുമതിയായി
backup
October 04 2016 | 21:10 PM
കൊണ്ടോട്ടി: മണ്ഡലത്തിന്റെ സമ്പൂര്‍ണ വൈദ്യുതീകരണ എസ്റ്റിമേറ്റിന് അനുമതിയായി. ടി.വി ഇബ്രാഹീം എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് അനുമതിയായത്. മണ്ഡലത്തിനു കീഴില്‍ വരുന്ന കെണ്ടോട്ടി, പുളിക്കല്‍, കാരാട്, എടവണ്ണപ്പാറ, കിഴിശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധികളിലായി 878 ഗുണഭോക്താക്കള്‍ക്ക് വൈദ്യുതി ലഭിക്കുന്നതിന് 8187665 രൂപയുടെ എസ്റ്റിമേറ്റിനാണ് അനുമതി നല്‍കിയത്. ഉദ്യോഗസ്ഥ ജനപ്രതിനിധികളുടെ യോഗത്തില്‍ വിവിധ പഞ്ചായത്ത് പ്രസിഡന്റ്, ബ്ലോക്ക് പ്രസിഡന്റ്, കെ.എസ്.ഇ.ബി എക്സി. എന്‍ജിനീയര്‍ മുഹമ്മദ് സാലിഹ് തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."