ചുള്ളിക്കോട് റോഡില്‍ വീണ്ടണ്ടും മാലിന്യം തള്ളി
കിഴിശ്ശേരി: ചുള്ളിക്കോട് റോഡില്‍ ഒരിടവേളക്ക് ശേഷം വീണ്ടും മാലിന്യം തള്ളി. തവനൂര്‍ ഒന്നാം മൈലിനും ചുള്ളിക്കോടിനും ഇടയിലുള്ള ആളൊഴിഞ്ഞ സ്ഥലത്താണ് രാത്രി കാലങ്ങളില്‍ നടുറോഡില്‍ മാലിന്യം തള്ളിയത്. അറവ് മാലിന്യങ്ങളും വിവിധ കടകളില്‍ നിന്നുള്ള ചീഞ്ഞുനാറിയ വസ്തുക്കളും ഈ പ്രദേശത്ത് തള്ളുന്നത് പതിവായിരുന്നു.
പത്രങ്ങളില്‍ മാലിന്യം തള്ളുന്നതുമായി ബന്ധപ്പെട്ട് വാര്‍ത്ത വന്നതോടെ ഇവിടെ പിന്നീട് മാലിന്യം എത്തിയിരുന്നില്ല. എന്നാല്‍ തിങ്കളാഴ്ച രാത്രി വീണ്ടും ഫ്രൂട്ട്സ് കടകളിലെ മാലിന്യം നടുറോഡില്‍ തള്ളുകയായിരുന്നു. ചെറിയ പ്ലാസ്റ്റിക് ചാക്കുകളിലാക്കിയാണ് മാലിന്യം ഇവിടെ കൊണ്ടുവന്ന് തള്ളുന്നത്. റോഡിന്റെ ഇരുവശവും കാട് മൂടിയതും തെരുവ് വിളക്കുകള്‍ ഇല്ലാത്തതും ഇത്തരക്കാര്‍ക്ക് സഹായകമാകുന്നുണ്ട്.
മാലിന്യം ഭക്ഷിക്കാനെത്തുന്ന തെരുവ് നായകള്‍ കാരണം കാല്‍നടയാത്രക്കാരും വിദ്യാര്‍ഥികളും പ്രയാസം നേരിടുന്നുണ്ട്. മാലിന്യ തള്ളുന്നവരെ പിടികൂടാന്‍ ഉറക്കമൊഴിച്ച് കാവലിരിക്കാനുള്ള ഒരുക്കത്തിലാണ് പ്രദേശത്തെ മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."