അപകട മുന്നറിയിപ്പ് അവഗണിച്ച് പാളം മുറിച്ചുകടക്കല്‍
തിരൂര്‍: തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ അപകട മുന്നറിയിപ്പ് അവഗണിച്ച് യാത്രക്കാര്‍ പാളം മുറിച്ചുകടക്കുന്നത് അപകടസാധ്യതയേറ്റുന്നു. പലപ്പോഴും ട്രെയിന്‍ തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തുന്നതിനു തൊട്ടുമുന്‍പു റെയില്‍വേ ഉദ്യോഗസ്ഥര്‍ അപകട മുന്നറിയിപ്പ് നല്‍കാറുണ്ട്. എന്നാല്‍, യാത്രക്കാരില്‍ മിക്കവരും മുന്നറിയിപ്പ് ചെവികൊള്ളാറില്ല.
റെയില്‍വേ സ്റ്റേഷനിലെ മുന്നാം പ്ലാറ്റ്‌ഫോമില്‍ ട്രെയിനിറങ്ങുന്ന യാത്രക്കാരിലും ഒന്നാം പ്ലാറ്റ്‌ഫോമില്‍നിന്നു മൂന്നാമത്തെ പ്ലാറ്റ്‌ഫോമിലേക്ക് ട്രെയിന്‍ കയറാന്‍ പോകുന്നവരും പാളം മുറിച്ചുകടക്കുന്നത് പതിവാണ്. സ്റ്റേഷന്റെ വടക്കേ അറ്റത്തുള്ള ഓവര്‍ ബ്രിഡ്ജ് കയറിയിറങ്ങേണ്ട മടി കാരണമാണ് പലരും സിഗ്നല്‍ പോലും ശ്രദ്ധിക്കാതെ പാളം മുറിച്ചുകടക്കുന്നത്. നിയമലംഘനം തടയേണ്ട റെയില്‍വേ പൊലിസ് ഇത് അവഗണിക്കുന്നതായും ആക്ഷേപമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."