HOME
DETAILS
MAL
മിഷണറി ഭാഷാശാസ്ത്രം: സെമിനാര്‍ ഇന്ന് സമാപിക്കും
backup
October 04 2016 | 21:10 PM
തിരൂര്‍: മലയാളം സര്‍വകലാശാലയിലെ ഭാഷാശാസ്ത്ര വിഭാഗം 'മിഷണറി ഭാഷാശാസ്ത്രം' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ത്രിദിന ദേശീയ സെമിനാര്‍ ഇന്നു സമാപിക്കും. ഡോ. ജോസഫ് കോയിപ്പള്ളി പ്രബന്ധം അവതരിപ്പിച്ചു. ഡോ. മീരാ ജൂലിയറ്റ്, ഡോ. അശോക് നമ്പ്യാര്‍, ഡോ. സോണിയ, ഡോ. അനൂപ് ആന്റണി, ഡോ. സി. ഗണേഷ്, ഡോ. അജി, ഡോ. എം. സന്തോഷ്, ഡോ. സി. സി. സെയ്തലവി, ആര്‍ദ്രലക്ഷ്മി, സിജി.എന്‍, സബ്ന പരി എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. പ്രൊഫ. എം. ശ്രീനാഥന്‍, ഡോ. രോഷ്ണി സ്വപ്ന, ഡോ. ജി.സജിന എന്നിവര്‍ മോഡറേറ്റര്‍മാരായിരുന്നു. സമാപന ദിവസമായ ഇന്നു പ്രൊഫ. ടി.ബി വേണുഗോപാല പണിക്കര്‍ മുഖ്യപ്രഭാഷണം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."