പൊലിസ് കാവലില്‍ ചാമപ്പറമ്പ് ബദ്രിയ്യ ജുമാമസ്ജിദ്
കൊണ്ടോട്ടി: കാന്തപുരം വിഭാഗത്തിന്റെ അക്രമത്തെത്തുടര്‍ന്നു ചാമപ്പറമ്പ് ബദ്്രിയ്യ ജുമാമസ്ജിദിന് ഇന്നലേയും പൊലിസ് കാവല്‍ ഏര്‍പ്പെടുത്തിയതോടെ നമസ്കാരം മുടങ്ങി.തിങ്കളാഴ്ച ഉച്ചയോടെയാണ് കാന്തപുരം വിഭാഗത്തില്‍പ്പെട്ടവര്‍ പള്ളിപ്പരിസരത്ത് വിളയാട്ടം നടത്തിയത്. ആക്രമണത്തില്‍ സമസ്തയുടെ പ്രവര്‍ത്തകര്‍ക്കു പരുക്കേറ്റിരുന്നു. ഇതു സംബന്ധിച്ചു പൊലിസ് അന്വേഷണം തുടങ്ങി. പരുക്കേറ്റവരില്‍ നിന്ന് കൊണ്ടോട്ടി പോലീസ് മൊഴിയെടുത്തു.
പ്രശ്നത്തെക്കുറിച്ച് പൊലിസ് ജില്ലാകളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും.ഇതോടെ പളളിപൂട്ടിയേക്കും. മൂന്നു വര്‍ഷത്തോളമായി കാന്തപുരം വിഭാഗം പ്രശ്നമുണ്ടാക്കിക്കൊണ്ടിരിക്കുന്ന ഇവിടെ കഴിഞ്ഞ മാസം ഒന്പതിനു സമസ്തയ്ക്ക് അനുകൂലമായി വഖ്ഫ് ട്രിബ്യൂനല്‍ വിധി വന്നതോടെയാണ് ഇവര്‍ വിറളിപൂണ്ട് അക്രമം അഴിച്ചുവിട്ടത്.
കൊണ്ടോട്ടി പൊലിസ് ഇരുവിഭാഗത്തെയും ചര്‍ച്ചയ്ക്ക് വിളിച്ചെങ്കിലും കാന്തപുരം വിഭാഗം ചര്‍ച്ചയില്‍ പങ്കെടുക്കാനും തയ്യാറായിരുന്നില്ല. കാന്തപുരം വിഭാഗം സംഘര്ഷമുണ്ടാക്കിയതിനെത്തുടര്ന്നു മൂന്നു വര്‍ഷമായി ചാമപ്പറമ്പിലെ മദ്റസത്തുല്‍ ഇസ്ലാമിയ്യയും പൂട്ടിക്കിടക്കുകയാണ്. തിങ്കളാഴ്ച പള്ളിയില്‍ ബാങ്ക് വിളിക്കാനായി പോകുകയായിരുന്ന മുഅദ്ദിന് ഇബ്രാഹിം മുസ്്ലിയാരെ കാന്തപുരം വിഭാഗം തടഞ്ഞതോടെയാണ് ഇവിടെ പ്രശ്നങ്ങള്‍ക്കു തുടക്കമായത്.
തുടര്‍ന്ന് ഖത്വീബ് അയ്യൂബ് അസ്ഹരിയെയും സംഘം അക്രമിച്ചു. പിന്നീട് പള്ളിയില്‍ നിസ്കരിക്കാനെത്തിയവര്ക്കു നേരേയും ആക്രമിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."