ഹാഡയിലെ അഴിമതിയും അന്വേഷിക്കണം
വണ്ടൂര്‍: ബ്ലോക്ക് പരിധിയിലെ വിവിധ പഞ്ചായത്തുകളില്‍ നടപ്പിലാക്കിയ ഹാഡ പദ്ധതി അഴിമതികളും അന്വേഷിച്ചു കുറ്റക്കാര്‍ക്കെതിരേ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ആന്റി കറപ്ക്ഷന് പീപ്പ്ള് മൂവ്മെന്റ് രംഗത്ത്. ഈ ആവശ്യങ്ങള്‍ ഉന്നയിച്ചു വിജിലന്‍സ് ഡയറക്ടര്‍, മുഖ്യമന്ത്രി,മന്ത്രി കെ.ടി ജലീല്‍ എന്നിവര്‍ക്കു പരാതികള്‍ നല്‍കിയതായി ഭാരവാഹികള്‍ അറിയിച്ചു.
പോരൂര്‍ പഞ്ചായത്തിലടക്കം കോടികളുടെ പ്രവൃത്തികളാണു ബ്ലോക്കിനു കീഴില്‍ നടപ്പാക്കിയിട്ടുള്ളത്. ഇതില്‍ വ്യാപക ക്രമക്കേടുകള്‍ ഉണ്ടെന്നു നേരത്തേ തന്നെ പരാതികള്‍ ഉണ്ടായിരുന്നു. ചെക്ക് ഡാം നിര്‍മാണത്തിന് 800 ലക്ഷം, കുടിവെള്ള പദ്ധതികള്‍ക്ക് 355 ലക്ഷം, റോഡ് നവീകരണ പ്രവൃത്തികള്‍ക്ക് 45 ലക്ഷം കുളംനവീകരണം 85 ലക്ഷം എന്നിങ്ങനെ 7 കോടി 85 ലക്ഷം രൂപയുടെ പ്രവൃത്തികള്‍ പോരൂര്‍ പഞ്ചായത്തില്‍ നടപ്പിലാക്കിയതായാണു രേഖകള്‍. ഇവ പലതും പ്രവൃത്തി നടത്താതെ ഫണ്ട് തട്ടുക മാത്രമാണുണ്ടായതെന്നു കാണിച്ച് 2015 ല്‍ തന്നെ പോരൂര്‍ പൗരസമിതിയും ആന്റി കറപക്ഷന്‍ പീപ്പ്ള് മൂവ്മെന്റും രംഗത്തെത്തിയിരുന്നു. എന്നാല്‍ ഈ പരാതികളില്‍ കാര്യക്ഷമമായ അന്വേഷണം നടക്കാത്തതാണു വണ്ടൂര്‍ ബ്ലോക്കില്‍ ഇപ്പോള്‍ കൂടുതല്‍ ഫണ്ട് വെട്ടിപ്പ് നടത്താന്‍ കാരണമായതെന്നും ഭാരവാഹികളായ കണ്‍വീനര്‍ കെ.ടി നാസര്‍, ഇസ്ഹാഖ് പോരൂര്‍ എന്നിവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."