മാവോയിസ്റ്റുകള്‍ക്ക് നേതൃത്വം നല്‍കുന്നത് കുപ്പു ദേവരാജനല്ലെന്ന് പൊലിസ്
കാളികാവ്: സംസ്ഥാനത്ത് മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ നയിക്കുന്നതു കര്‍ണാടകയിലെ കുപ്പു ദേവരാജ്. മാവോയിസ്റ്റുകളുടെ ഈ അവകാശവാദം പക്ഷേ പോലീസ് മുഖവിലക്കെടുത്തിട്ടില്ല. സി.പി.ഐ.എല്‍ കേന്ദകമ്മിറ്റി അംഗവും കര്‍ണാടക സംസ്ഥാന സെക്രട്ടറിയുമായ കുപ്പു ദേവരാജ് കേരളത്തിന്റെ സേനാധിപരായ രൂപേഷിന്റെ അറസ്റ്റോടെ കേരളത്തിലെത്തി എന്നാണ് മാവോയിസ്റ്റുകളുടെ അവകാശവാദം. സി.പി.ഐ.മാവോയിസ്റ്റ് പശ്ചിമഘട്ട മേഖല പ്രത്യേക കമ്മിറ്റിയുടെ ഓപറേഷന്‍ ചുമതലയും ഇയാള്‍ക്കു തന്നെയാണ്.
ഓരോ പ്രദേശത്ത് ചെല്ലുമ്പോഴും കുപ്പു ദേവരാജ് പ്രത്യേക പേരുകളിലാണ് അറിയപ്പെടുന്നത്. കേരളത്തില്‍ ശങ്കര്‍, മഞ്ചു എന്നിങ്ങനെയുള്ള പേരുകള്‍ സ്വീകരിച്ചതായിട്ടാണു വിവരം. രൂപേഷ് പിടിയിലായതോടെ സംസ്ഥാനത്തെ വനമേഖലകള്‍ കേന്ദ്രീകരിച്ചു രൂപവല്‍ക്കരിച്ച നാടുകാണി, ഭവാനി, കബനി ദളങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക എന്നതാണു കുപ്പു ദേവരാജിന്റെ ചുമതല. പാലക്കാടില്‍ ഭവാനി ദളത്തിനു കീഴില്‍ മാവോയിസ്റ്റുകള്‍ക്ക് പ്രത്യേക ആയുധ പരിശീലത്തിനും കുപ്പു ദേവരാജ് നേതൃത്വം നല്‍കിയെന്നാണു മാമോയിസ്റ്റുകള്‍ അവകാശപ്പെടുന്നത്.
നിലമ്പൂര്‍ കാടുകളില്‍ മാവോയിസ്റ്റ് രക്തസാക്ഷി ദിനാചരണത്തിന് നേതൃത്വം നല്‍കിയതും കുപ്പു ദേവരാജണെന്നാണ് അവകാശവാദവും ഇവര്‍ ഉന്നയിക്കുന്നത്. കര്‍ണാടകം കേന്ദ്രീകരിച്ച് കുപ്പു ദേവരാജ് പ്രവര്‍ത്തിക്കുന്നുണ്ടെന്നു പൊലിസ് സമ്മതിക്കുന്നുണ്ടെങ്കിലും നിലമ്പൂര്‍ കാടുകളിലേതുള്‍പ്പെടെയുള്ള ഇയാളുടെ സാന്നിധ്യം പൊലിസ് പൂര്‍ണമായും തള്ളിക്കളയുന്നുണ്ട്. സേനാധിപന്‍ രൂപേഷിന്റെ അറസ്റ്റിന് ശേഷം തല്‍സ്ഥാനം വഹിക്കുന്നതു കര്‍ണാടക സ്വദേശിയായ വിക്രം ഗൗഡയാണെന്നാണു പൊലിസിന്റെ നിഗമനം. വിക്രം ഗൗഡയെ സഹായിക്കാനായി ഭവാനി ദളത്തിന്റെ നേതൃത്വം വഹിച്ചിരുന്ന മലയാളിയായ സോമന്‍ നിലമ്പൂര്‍ കാടുകളിലെത്തിയിട്ടുണ്ടെന്നു പൊലിസ് കരുതുന്നുണ്ട്. കേരളത്തിന്റെ പ്രകൃതി മാവോയിസ്റ്റുകള്‍ക്ക് ഒളിസങ്കേതം ഒരുക്കുന്നതിന് അനുയോജ്യമാണെങ്കിലും കൂടുതല്‍ പേരെ സംഘടനയിലേക്ക് ആകര്‍ഷിപ്പിക്കാന്‍ കഴിയുന്നില്ലെന്നാണ് ആഭ്യന്തര സുരക്ഷാ വിഭാഗത്തിന്റെ കണക്കുകൂട്ടല്‍. മാവോയിസ്റ്റ് സാന്നിധ്യം അനുഭവപ്പെട്ട ആദിവാസി കോളനികളില്‍ നിന്നു ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇങ്ങിനെ ഒരു നിഗമനത്തിലെത്തിയിട്ടുള്ളത്.
മറ്റു സംസ്ഥാനങ്ങളെപ്പോലെ സംഘബലം കൂട്ടുന്നതില്‍ പരാജയപ്പെട്ട മാവോയിസ്റ്റുകള്‍ തെറ്റിദ്ധാരണ പടര്‍ത്തി പുകമറ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്നാണു പൊലിസ് പറയുന്നത്. ഒളിപ്പേരു തന്ത്രത്തിലൂടെ തന്നെ മാവോയിസ്റ്റുകളെ നേരിടാനുള്ള ഒരുക്കങ്ങള്‍ പൊലിസ് ആരംഭിച്ചിട്ടുണ്ട്. വിവിധ ക്യാംപുകളില്‍ പരിശീലനം പൂര്‍ത്തിയാക്കി മാവോയിസ്റ്റ് സ്‌ക്വാഡിലുള്ളവരെ ഏകോപിപ്പിച്ചു മാവോയിസ്റ്റുകളെ നേരിടാനുള്ള തയ്യാറെടുപ്പുകളാണു പൊലിസ് നടത്തുന്നത്. ശക്താരാണെന്നുവരുത്തി തീര്‍ക്കാനാണ് മാവോയിസ്റ്റുകള്‍ ശ്രമിക്കുന്നത്. അതേസമയം ഏതു ശക്തിയേയും നേരിടാനുള്ള കരുത്ത് തെളിയിക്കാനാണു കേരളാ പൊലിസിന്റെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."