പള്ളിക്കല്‍ ടൗണ്‍ കൈയേറ്റം: കോടതിയുത്തരവ് നടപ്പിലാക്കാന്‍ തയാറാകുന്നില്ലെന്ന് ആക്ഷേപം
പള്ളിക്കല്‍: ഗതാഗതക്കുരുക്കില്‍പെട്ട് ഉഴലുന്ന പള്ളിക്കല്‍ ബസാറിലെ കൈയേറ്റം റവന്യൂ വിഭാഗം സര്‍വേ നടത്തി കണ്ടെത്തിയിരുന്നെങ്കിലും വിഷയത്തിലെ കോടതി ഉത്തരവ് നടപ്പാക്കാന്‍ അധികൃതര്‍ തയാറാകുന്നില്ലെന്ന് ആക്ഷേപം. പഞ്ചായത്ത് അധികൃതര്‍ കൈയേറ്റക്കാര്‍ക്കു നേരത്തേ നോട്ടീസ് നല്‍കിയിരുന്നു.
ടൗണിലെ പള്ളിയുടെ ചെറിയ ഒരു ഭാഗം പൊതുസ്ഥലത്താണെന്ന് റവന്യൂ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഇതിനെതിരേ ഒരു വിഭാഗം ഹൈകോടതിയില്‍നിന്നു സ്റ്റേ വാങ്ങുകയും ചെയ്തതോടെ ഒഴിപ്പിക്കല്‍ നടപടി നീണ്ടുപോകുകയായിരുന്നു.
സ്റ്റേക്കെതിരേ ഗ്രാമപഞ്ചായത്ത് കോടതിയെ സമീപിക്കുകയും കൈയേറ്റം ഒഴിപ്പിക്കുന്നതിന് കോടതി ഉത്തരവ് നല്‍കുകയും ചെയ്തു. മാസങ്ങള്‍ കഴിഞ്ഞിട്ടും കോടതി ഉത്തരവ് നടപ്പാക്കാന്‍ അധികൃതര്‍ തയാറാകാത്തതായാണ് ആക്ഷേപം.
പൊതുമരാമത്ത് റോഡ് വിഭാഗം നടപടി സ്വീകരിക്കുന്നതിന് വിമുഖത കാണിക്കുന്നതാണ് കൈയേറ്റക്കാര്‍ക്ക് സൗകര്യമാകുന്നത്.
ടൗണ്‍ വികസനത്തിനായി എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് അനുവദിച്ച കാല് ലക്ഷം രൂപയുടെ പ്രവര്‍ത്തിയും അിശ്ചിതത്വത്തിലായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."