HOME
DETAILS
MAL
'ഭരണം ജനങ്ങള്‍ക്കരികെ'; ഇന്ന് പൊന്നാനിയില്‍ തുടങ്ങും
backup
October 04 2016 | 21:10 PM
മലപ്പുറം: സാധാരണക്കാരന്റെ പ്രശ്നങ്ങള്‍ക്കു ശാശ്വതപരിഹാരം കണ്ടെത്തുന്നതിന്റെ ഭാഗമായി ജില്ലാ കലക്ടര്‍ എ.ഷൈനമോളുടെ നേതൃത്വത്തില്‍ നടത്തുന്ന 'ജില്ലാ ഭരണം ജനങ്ങള്‍ക്കരികെ' പരിപാടി ഇന്നു രാവിലെ 10 മുതല്‍ പൊന്നാനി മിനി സിവില്‍ സ്റ്റേഷനിലുള്ള താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
പൊന്നാനി നഗരം, മാറഞ്ചേരി, വെളിയങ്കോട്, കാലടി, ഈഴുവത്തിരുത്തി തുടങ്ങിയ അഞ്ചു വില്ലേജുകളിലുള്ളവര്ക്കു പരിപാടിയില്‍ പങ്കെടുക്കാം.
ലഭിക്കുന്ന പരാതികള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്കു വേദിയില്‍ തന്നെ കൈമാറി പരമാവധി കേസുകളില്‍ അപ്പോള്‍ തന്നെ തീര്‍പ്പു കല്‍പ്പിക്കും. ഇതിനായി വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥരും പരിപാടിയില്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."