HOME
DETAILS

പരിശോധനയില്‍ കണ്ടെത്തിയത് ഗുരുതര നിയമലംഘനങ്ങള്‍ 24 സ്‌കൂള്‍ വാഹനങ്ങള്‍ക്ക് സ്റ്റോപ്പ് മെമ്മോ

  
backup
October 04 2016 | 21:10 PM

%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b6%e0%b5%8b%e0%b4%a7%e0%b4%a8%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%86%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%af


മലപ്പുറം: ജില്ലയില്‍ സ്‌കൂള്‍ വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്ന സംഭവങ്ങള്‍ വര്‍ധിച്ച  സാഹചര്യത്തില്‍ മോട്ടോര്‍ വകുപ്പിനു കീഴില്‍ സ്‌കൂള്‍ വാഹനങ്ങളുടെ പരിശോധന കര്‍ശനമാക്കി. പൊലിസുമായി സഹകരിച്ചാണു മോട്ടോര്‍ വാഹനവകുപ്പു സ്‌കൂള്‍ വാഹനങ്ങളുടെ പരിശോധന നടത്തുന്നത്. ഇന്നലെ 52 സ്‌കൂളുകളിലായി 480 സ്‌കൂള്‍ ബസുകള്‍ പരിശോധന നടത്തി. ഇതില്‍ ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റില്ലാത്ത എട്ടു ബസുകളും സ്പീഡ് ഗവര്‍ണര്‍ പ്രവര്‍ത്തന രഹിതമായ ഒന്‍പതു ബസുകളും പെര്‍മിറ്റില്ലാത്ത രണ്ടു വാഹനങ്ങളും പരിചയമില്ലാത്ത ഡ്രൈവര്‍മാര്‍ ഓടിച്ച ആറു വാഹനങ്ങളും കണ്ടെത്തി. ഗുരുതര പ്രശ്‌നമുള്ള 24 വാഹനങ്ങളുടെ ഓട്ടം നിര്‍ത്തിവെക്കാന്‍ നിര്‍ദേശിച്ചതായും ആര്‍.ടി.ഒ അറിയിച്ചു. മലപ്പുറം, പെരിന്തല്‍മണ്ണ, തിരൂര്‍, നിലമ്പൂര്‍, തിരൂരങ്ങാടി, പൊന്നാനി എന്നിവിടങ്ങളിലെ വിവിധ വിദ്യാലയങ്ങളിലാണ് ഇന്നലെ പരിശോധന നടന്നത്.
ജില്ലയില്‍ ഏകദേശം നാലായിരത്തോളം സ്‌കൂള്‍ വാഹനങ്ങള്‍ സര്‍വിസ് നടത്തുന്നുണ്ടെന്നാണു കണക്ക്. ഇതു പൂര്‍ണമായും പരിശോധിക്കാനാണ് ആര്‍.ടി.ഒ അധികൃതര്‍ ശ്രമിക്കുന്നത്. ഇതിനായി സബ് ആര്‍.ടി ഓഫിസുകള്‍ കേന്ദ്രീകരിച്ചു സ്‌ക്വാഡുകള്‍ തയ്യാറാക്കിയിട്ടുണ്ട്. പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന് ആര്‍.ടി.ഒ അറിയിച്ചു.
സ്‌കൂള്‍ വിദ്യാര്‍ഥികളുടെ യാത്രാസുരക്ഷ ഉറപ്പാക്കുന്നതിനു വേണ്ടി സ്‌കൂള്‍ സമയങ്ങളില്‍ പ്രത്യേക സംഘങ്ങളെ നിയോഗിച്ചു പരിശോധന നടത്തണമെന്നു ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ നേരത്തെ ഉത്തരവിട്ടിരുന്നു.
സ്‌കൂള്‍ ബസുകളിലും മറ്റു സ്വകാര്യ വാഹനങ്ങളിലും വിദ്യാര്‍ഥികളെ കുത്തിനിറച്ചു കൊണ്ടുപോകുന്നതു കാരണമായി ഉണ്ടാകുന്ന അപകടങ്ങള്‍ വര്‍ധിച്ച സാഹചര്യം പരിഗണിച്ചാണു കര്‍ശന പരിശോധനക്കു ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ നിര്‍ദേശം നല്‍കിയിരുന്നത്. ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍മാര്‍, റീജനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍മാര്‍, സബ് ഓഫീസുകളിലെ  ജോയിന്റ് റീജനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍മാര്‍ എന്നിവര്‍ക്കു ചുമതലയും നല്‍കിയിരുന്നു. അമിതമായി കുട്ടികളെ കുത്തിനിറച്ചു കൊണ്ടുപോകുന്ന സ്‌കൂള്‍ വാഹനങ്ങള്‍ക്കും മറ്റു വാഹനങ്ങള്‍ക്കുമെതിരേ കര്‍ശന നടപടി സ്വീകരിക്കാനും നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍ കാര്യമായ പരിശോധനകളൊന്നും നടന്നിരുന്നില്ല. ജില്ലയില്‍ തുടരെ സ്‌കൂള്‍ വാഹനാപകടങ്ങള്‍ അപകടത്തില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് ഇപ്പോള്‍ ആര്‍.ടി.ഒയുടെ നേതൃത്വത്തില്‍ പരിശോധന ശക്തമാക്കിയത്.

നിയമങ്ങള്‍ കടലാസില്‍ മാത്രം

സ്‌കൂള്‍ വാഹനങ്ങളുടെ സുരക്ഷക്കായി നിയമങ്ങള്‍ പലതുണ്ടെങ്കിലും അതു കടലാസിലുറങ്ങുകയാണ്. ഇടക്കിടെ സ്‌കൂള്‍ വാഹനങ്ങള്‍ അപകടത്തില്‍പ്പെടുമ്പോള്‍ മാത്രം പാലിക്കാനുള്ളതായി നിയമങ്ങള്‍. വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ യോഗ്യതയും പരിചയവുമുള്ളവരാണെന്ന് ഉറപ്പുവരുത്തുവാനും  അംഗീകൃത വാഹനങ്ങളില്‍ അഗ്നിശമന ഉപകരണം, സ്പീഡ് ഗവേര്‍ണര്‍, എമര്‍ജന്‍സി എക്‌സിറ്റ് എന്നിവയുണ്ടാവണമെന്നും നിയമമുണ്ട്.  സ്‌കൂള്‍ ബസുകളില്‍ നിര്‍ബന്ധമായും ആയമാര്‍ ഉണ്ടായിരിക്കേണ്ടതും കുട്ടികളെ റോഡ് മുറിച്ച് കടക്കാന്‍ സഹായിക്കുകയും ചെയ്യണം. സ്‌കൂള്‍ ബസുകളുടെ പുറകിലും വശങ്ങളിലും സ്‌കൂളിന്റെ ഫോണ്‍ നമ്പര്‍, ചൈല്‍ഡ്‌ലൈന്‍ നമ്പര്‍, മറ്റ് എമര്‍ജന്‍സി നമ്പറുകളും രേഖപ്പെടുത്തണം. വാഹനത്തിനുള്ളില്‍ കുട്ടികളുടെ പേരുവിവരവും രക്ഷിതാക്കളുടെ ഫോണ്‍നമ്പറും അടങ്ങിയ ലിസ്റ്റും ഉണ്ടായിരിക്കണം. എല്ലാ സ്‌കൂളിലേയും ഒരു അധ്യാപകന്‍ ട്രാഫിക് നോഡല്‍ ഓഫിസറായി നിയമിക്കാനും നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍ ചുരുക്കം ചില സ്‌കൂളുകള്‍ മാത്രമേ ഇതെല്ലാം പാലിക്കുന്നുള്ളൂ.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പരിശീലനത്തിനിടെ ഷെല്‍ പൊട്ടിത്തെറിച്ചു; മഹാരാഷ്ട്രയില്‍ രണ്ട് അഗ്‌നിവീറുകള്‍ക്ക് വീരമൃത്യു

National
  •  2 months ago
No Image

കാസര്‍കോട്ടെ ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; എസ്.ഐ അനൂപിന് സസ്‌പെന്‍ഷന്‍

Kerala
  •  2 months ago
No Image

സമാധാന നൊബേല്‍ ജാപ്പനീസ് സന്നദ്ധ സംഘടനയായ നിഹോന്‍ ഹിഡോന്‍ക്യോയ്ക്ക്

International
  •  2 months ago
No Image

രത്തന്‍ ടാറ്റയുടെ പിന്‍ഗാമിയായി നോയല്‍ ; തീരുമാനം ടാറ്റ ട്രസ്റ്റിന്റെ യോഗത്തില്‍

National
  •  2 months ago
No Image

യൂസുഫ് തരിഗാമി ജമ്മു കശ്മീര്‍ മന്ത്രിസഭയിലേക്ക്?; ചര്‍ച്ചക്ക് തയ്യാറെന്ന് സി.പി.എം അറിയിച്ചതായി റിപ്പോര്‍ട്ട് 

National
  •  2 months ago
No Image

പാലക്കാട് കാട്ടുപന്നിക്കൂട്ടം കിണറ്റില്‍ വീണു; കയറില്‍ കുരുക്കിട്ട് വെടിവെച്ച് കൊന്നു

Kerala
  •  2 months ago
No Image

കിളിമാനൂര്‍ ക്ഷേത്രത്തിലെ തീപിടിത്തം: പൊള്ളലേറ്റ പൂജാരി ചികിത്സയിലിരിക്കെ മരിച്ചു, സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  2 months ago
No Image

ബലൂചിസ്ഥാനില്‍ കല്‍ക്കരി ഖനിയില്‍ വെടിവെപ്പ്; 20 തൊഴിലാളികള്‍ കൊല്ലപ്പെട്ടു

International
  •  2 months ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അടിയന്തര പ്രമേയത്തിന് അനുമതിയില്ല; നിയമസഭ കൗരവസഭയായി മാറുകയാണോയെന്ന് വി.ഡി സതീശന്‍, പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി

Kerala
  •  2 months ago
No Image

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡനം; സഹസംവിധായികയുടെ പപരാതിയില്‍ സംവിധായകനെതിരെ കേസ്

Kerala
  •  2 months ago