HOME
DETAILS
MAL
വാട്സ്ആപ് വഴി സുഹൃത്തിന്റെ കുടുംബത്തിനു താങ്ങായി സഹപാഠികള്‍
backup
May 09 2016 | 06:05 AM
ഇരിട്ടി: അകാലത്തില്‍ വേര്‍പിരിഞ്ഞ സുഹൃത്തിന്റെ കുടുംബത്തിനു താങ്ങേകി സഹപാഠികളുടെ കൂട്ടായ്മ. സ്വകാര്യബസില്‍ കണ്ടക്ടറായിരുന്ന വെളിമാനത്തെ ജോണ്സണ് മാടവനയുടെ കുടുംബത്തിനു താങ്ങേകി ജോണ്‍സനോടൊപ്പം പഠിച്ച വെളിമാനം സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്കൂളിലെ സഹപാഠികളാണു സമൂഹത്തിനു മാതൃകയായത്. വാട്ട്സ്ആപ്പിലൂടെ സഹപാഠികളെ ബന്ധിപ്പിച്ച് മുന്നേറുന്ന ഈ കൂട്ടായ്മ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ തുടരാനുള്ള തീരുമാനത്തിലുമാണ്.
ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്നു കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ മൂന്നിനാണു ജോണ്സണ് മരിച്ചത്. ഇതോടെ ഭാര്യയും പറക്കമുറ്റാത്ത രണ്ടു പിഞ്ചുമക്കളുമടങ്ങുന്ന കുടുംബം അനാഥമായി. ഈ സാഹചര്യത്തിലാണു കുടുംബത്തിനു താങ്ങാകാന്‍ സഹപാഠികള്‍ രംഗത്തുവന്നത്. സ്വദേശത്തും വിദേശത്തുമുള്ള സഹപാഠികള്‍ ഈ കൂട്ടായ്മയില്‍ പങ്കാളികളായി. സഹപാഠികളെ ബന്ധിപ്പിച്ച് ക്ലാസ്മേറ്റ്സ് 8485 എസ്.എസ്.എച്ച്.എസ് എന്ന പേരില്‍ വാട്ട്സ്ആപ്പ് കൂട്ടായ്മയും രൂപപ്പെട്ടതോടെ 30 വര്‍ഷം മുമ്പത്തെ ഓര്‍മകളുമായി ഈ സുഹൃദ്ബന്ധം ദൃഢമാകുകയായിരുന്നു. പ്രിയകൂട്ടുകാരനെ സഹായിക്കുന്നതിനായി അഞ്ചുലക്ഷം രൂപയാണു സഹപാഠികള്‍ ശേഖരിച്ചത്. വെളിമാനത്ത് നടന്ന ചടങ്ങില്‍ മുന്‍ പ്രധാനധ്യാപകന് സെബാസ്റ്റ്യന്‍ പൈനാപ്പള്ളില്‍ കുടുംബസഹായനിധി ജോണ്‍സന്റെ കുടുംബത്തിനു കൈമാറി. ഇടവക വികാരി ഫാ.ജോണ്‍ ഓണംകുളം ഉദ്ഘാടനം ചെയ്തു. സ്കറിയ പഴയമഠം, യു.എസ് മനോജ്, പി.ടി ചാക്കോ, ഷാജി തോമസ്, ബാബു പി.കെ എന്നിവര്‍ ചടങ്ങിനു നേതൃത്വംനല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."