HOME
DETAILS

തെരുവുനായ വന്ധ്യംകരണ കേന്ദ്രം ഇന്നുതുറക്കും ഓപറേഷന്‍ തിയറ്ററടക്കമുള്ള സംവിധാനം ഒരുങ്ങി

  
backup
October 04 2016 | 23:10 PM

%e0%b4%a4%e0%b5%86%e0%b4%b0%e0%b5%81%e0%b4%b5%e0%b5%81%e0%b4%a8%e0%b4%be%e0%b4%af-%e0%b4%b5%e0%b4%a8%e0%b5%8d%e0%b4%a7%e0%b5%8d%e0%b4%af%e0%b4%82%e0%b4%95%e0%b4%b0%e0%b4%a3-%e0%b4%95%e0%b5%87%e0%b4%a8




പാപ്പിനിശ്ശേരി: കണ്ണൂര്‍: തെരുവുനായ ശല്യം തടയാന്‍ നായകളെ വന്ധ്യംകരിക്കുന്നതിനുള്ള(എ.ബി.സി) ജില്ലാ പഞ്ചായത്ത് പദ്ധതിക്ക് ഇന്ന് തുടക്കമാകും. പാപ്പിനിശ്ശേരി മൃഗാശുപത്രി കെട്ടിടത്തില്‍ ആരംഭിക്കുന്ന വന്ധ്യംകരണ ശസ്ത്രക്രിയാ കേന്ദ്രം രാവിലെ ഒന്‍പതിന് പി.കെ. ശ്രീമതി എം.പി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് അധ്യക്ഷനാകും. ഗ്രാമപഞ്ചായത്തുകള്‍, നഗരസഭകള്‍, കോര്‍പറേഷന്‍ എന്നിവയുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. 2.98 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. നായകളെ പിടികൂടി വന്ധ്യംകരിക്കുകയും പേവിഷ ബാധക്കെതിരായ കുത്തിവയ്പ്പ് നടത്തുകയുമാണ് പദ്ധതി. പിടികൂടുന്ന സ്ഥലത്ത് തന്നെ വന്ധ്യംകരിച്ച നായകളെ കൊണ്ടുവിടും. വന്ധീകരിക്കുന്നതോടെ നായകളുടെ ശൗര്യവും ആക്രമണ പ്രവണതയും കുറയും. പേവിഷ ബാധക്കെതിരായ കുത്തിവയ്പ്പ് നല്‍കുന്നതിനാല്‍ പേയിളകാനുള്ള സാധ്യതയും ഇല്ലാതാകും.
തെരുവുനായകളെ പിടികൂടി വന്ധ്യംകരണം നടത്തുന്നതിന് ശീതീകരിച്ച ഓപറേഷന്‍ തിയറ്റര്‍, പിടികൂടുന്ന നായകളെ ശസ്ത്രക്രിയകള്‍ക്ക് മുന്‍പ് താമസിപ്പിക്കുന്നതിനുള്ള കൂടുകള്‍, ശസ്ത്രക്രിയ ചെയ്ത നായകളെ മാറ്റിപാര്‍പ്പിക്കുന്നതിന് വിശാലമായ ഹാള്‍, നിരീക്ഷണത്തിന് സി.സി.ടി.വി കാമറകള്‍ എന്നിവ ഒരുങ്ങി. ജില്ലാ നിര്‍മിതി കേന്ദ്രമാണ് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയത്. ബംഗളൂരുവിലെ ഏജന്‍സിയില്‍ പ്രത്യേക പരിശീലനം ലഭിച്ച ടെക്‌നീഷ്യന്‍മാര്‍ നായകളെ പിടികൂടുന്നതിന് നേതൃത്വം നല്‍കും. പിടികൂടുന്ന നായകളെ ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘം വന്ധ്യംകരണ ശസ്ത്രക്രിയക്കും പേവിഷ ബാധയ്‌ക്കെതിരായ കുത്തിവയ്പ്പിനും വിധേയമാക്കും. നായകളെ തിരിച്ചറിയുന്നതിന് വലത്  ചെവിയില്‍ പ്രത്യേക അടയാളം രേഖപ്പെടുത്തും. ആദ്യഘട്ടത്തില്‍ പാപ്പിനിശ്ശേരി, അഴീക്കോട്, മയ്യില്‍, കണ്ണൂര്‍ കോര്‍പറേഷന്‍ തുടങ്ങിയ തെരുവ്‌നായ ശല്യം രൂക്ഷമായ പ്രദേശങ്ങളാണ് പരിഗണിക്കുക.
ഇ-ഡിസ്ട്രിക്ട്




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  2 months ago
No Image

ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

qatar
  •  2 months ago
No Image

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  2 months ago
No Image

വള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍ 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്‌

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-01-10-2024

PSC/UPSC
  •  2 months ago
No Image

കേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം

Kerala
  •  2 months ago
No Image

വാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി

uae
  •  2 months ago
No Image

ഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം

Kerala
  •  2 months ago
No Image

അനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി

uae
  •  2 months ago