HOME
DETAILS

vശമ്പളം ലഭിച്ചില്ല; കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ എ.ടി.ഒയെ ഉപരോധിച്ചു ഇന്നു മുതല്‍ അനിശ്ചിതകാല നിരാഹാരം

  
backup
October 04 2016 | 23:10 PM

v%e0%b4%b6%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%b3%e0%b4%82-%e0%b4%b2%e0%b4%ad%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2-%e0%b4%95%e0%b5%86-%e0%b4%8e%e0%b4%b8%e0%b5%8d


തലശ്ശേരി: കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ ശമ്പളം യഥാസമയം നല്‍കാത്തതില്‍ പ്രതിഷേധിച്ചു തലശ്ശേരി ഡിപ്പോയിലെ ജീവനക്കാര്‍ ട്രാന്‍സ്‌പോര്‍ട്ട് ഡമോക്രാറ്റിക് ഫെഡറേഷന്‍ നേതൃത്വത്തില്‍ അസി.ട്രാന്‍സ്‌പോര്‍ട്ട് ഓഫിസറെ ഉപരോധിച്ചു. ഇന്നലെയും ശമ്പളം ലഭിക്കാത്തതിനാല്‍ ഇന്നു മുതല്‍ ഫെഡറേഷന്റെ രണ്ടു നേതാക്കള്‍ അനിശ്ചിതകാല നിരാഹാരം നടത്തും.
സമരത്തിന് അനുഭാവം പ്രകടിപ്പിച്ച് സംഘടനാപ്രവര്‍ത്തകരും നിരാഹാരം അനുഷ്ഠിക്കും. ശമ്പളം മുടങ്ങിയതിനെ തുടര്‍ന്നു തിങ്കളാഴ്ച ജീവനക്കാര്‍  പ്രതിഷേധിച്ചിരുന്നു. എന്നാല്‍ ചൊവ്വാഴ്ചയും തത്സ്ഥിതി തുടര്‍ന്നതോടെ ഇന്നലെ രാവിലെ മുതല്‍ എ.ടി.ഒയെ ഉപരോധിക്കുകയായിരുന്നു. തിരുവനന്തപുരത്തെ കെ.എസ്.ആര്‍.ടി.സി ആസ്ഥാനവുമായി എ.ടി.ഒ ഫോണില്‍ ബന്ധപ്പെട്ടതിനെ തുടര്‍ന്ന് വൈകുന്നേരം നാലിനകം ശമ്പളം ലഭിക്കുമെന്ന് ഉറപ്പു നല്‍കി. ഇതേ തുടര്‍ന്നു ഉപരോധം ഉച്ചയോടെ പിന്‍വലിച്ചു. എന്നാല്‍ ഇന്നലെ വൈകിട്ടും പണം ലഭിക്കാത്തതിനെ തുടര്‍ന്നാണ് അനിശ്ചിതകാല സമരം നടത്താന്‍ തീരുമാനമായത്. ഉപരോധത്തിനു  പ്രസിഡന്റ് വി മനോജ്, കെ.വി പ്രദീപ്കുമാര്‍ നേതൃത്വം നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ; ഇമിഗ്രേഷൻ തട്ടിപ്പുകളെക്കുറിച്ച് മുന്നറിയിപ്പുമായി ഇന്ത്യൻ കോൺസുലേറ്റ്

uae
  •  2 months ago
No Image

കുവൈത്തിൽ പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് കാലാവധി മൂന്ന് വർഷത്തേക്കാക്കിയതായി റിപ്പോർട്ട്

Kuwait
  •  2 months ago
No Image

56 വര്‍ഷത്തിന് ശേഷം മലയാളി സൈനികന്റെ മൃതശരീരം കണ്ടെത്തിയെന്ന് സൈന്യം, ബന്ധുക്കളെ അറിയിച്ചു

Kerala
  •  2 months ago
No Image

മൂന്ന് സംസ്ഥാനങ്ങള്‍ക്ക് പ്രളയ ദുരിതാശ്വാസം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍; കേരളം ഉള്‍പ്പെടെ മറ്റു ഒമ്പത് സംസ്ഥാനങ്ങള്‍ക്ക് ധനസഹായം പിന്നീട് 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; ആരോഗ്യമന്ത്രാലയത്തിന്റെ പ്രോട്ടോകോൾ പാലിക്കാത്തതിന് മൂന്ന് വിമാന കമ്പനികൾക്ക് പിഴ

Saudi-arabia
  •  2 months ago
No Image

യുഎഇയിലെ ക്രിപ്‌റ്റോകറൻസി തട്ടിപ്പുകൾ: സോഷ്യൽ മീഡിയയിലെ വ്യാജ നിക്ഷേപങ്ങളിൽ നിന്ന് എങ്ങനെ സ്വയം പരിരക്ഷിക്കാം

uae
  •  2 months ago
No Image

സമസ്ത പ്രസിഡന്റിനെതിരേ വ്യാജ പോസ്റ്റുകള്‍; മഞ്ചേരിയിലും കോഴിക്കോട്ടും കേസ്

Kerala
  •  2 months ago
No Image

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ഇഡി അന്വേഷണം 

latest
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-30-09-2024

PSC/UPSC
  •  2 months ago
No Image

യുഎഇയില്‍ ശക്തമായ മഴ ജാഗ്രതാ മുന്നറിയിപ്പ്

uae
  •  2 months ago