HOME
DETAILS
MAL
മുന്‍നഗരസഭാ സെക്രട്ടറിക്കെതിരേയുള്ള അച്ചടക്ക നടപടി റദ്ദാക്കി
backup
May 09 2016 | 06:05 AM
കണ്ണൂര്‍: കണ്ണൂര്‍ നഗരസഭാ മുന്‍ സെക്രട്ടറി വി.ആര് രാജുവിനെതിരേയുള്ള അച്ചടക്ക നടപടി സര്‍ക്കാര്‍ റദ്ദാക്കി. ഓപറേഷന് ടു ടയര്‍ എന്ന പേരില്‍ വിജിലന്‍സ് 2012 ഫെബ്രുവരി 27നു നഗരസഭയില്‍ നടത്തിയ മിന്നല്‍ പരിശോധനയെ തുടര്‍ന്നു വിജിലന്‍സ് ഡയറക്ടറുടെ റിപ്പോര്‍ട്ട് പ്രകാരമാണു നിലവില്‍ കൊല്ലം കോര്പറേഷന് സെക്രട്ടറിയായ വി.ആര് രാാജുവിനെതിരേ അച്ചടക്ക നടപടി ആരംഭിച്ചത്.
നഗരസഭയിലെ ജനനമരണ രജിസ്ട്രേഷന് സംബന്ധിച്ച അപേക്ഷകളും രജിസ്റ്ററുകള്‍ കൃത്യമായും മുന്‍ഗണനാക്രമത്തിലും സൂക്ഷിച്ചില്ലെന്നും ഡി ആന്‍ഡ് ഒ ലൈസന്‍സ് സംബന്ധിച്ച് അപേക്ഷകള്‍, ലൈസന്‍സ് പുതുക്കുന്നതിനുമുള്ള അപേക്ഷകള്‍ എന്നിവ കൃത്യമായി രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നുമുള്ള വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. രാജുവിന്റെയും നഗരകാര്യവകുപ്പ് ഡയറക്ടറുടെയും വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാണു നടപടി റദ്ദാക്കി തദ്ദേശഭരണ വകുപ്പ് ജോയിന്റ് സെക്രട്ടറി വി രത്നമ്മ ഉത്തരവിറക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."