തലശ്ശേരി റെയില്‍വേ സ്റ്റേഷനിലെ വികസന പ്രവര്‍ത്തനങ്ങള്‍ ഉടന്‍ പൂര്‍ത്തീകരിക്കും:
റിച്ചാര്‍ഡ് ഹെ എം.പിതലശ്ശേരി: തലശ്ശേരി റെയില്‍വേ സ്റ്റേഷനില്‍ നടപ്പാക്കുന്ന വികസന പദ്ധതികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കുമെന്നു റിച്ചാര്‍ഡ് ഹെ എം.പി. റെയില്‍വേ ഉദ്യോഗസ്ഥരുടെ കൂടെ തലശ്ശേരി റെയില്‍വേ സ്റ്റേഷനിലെ വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ ശേഷം മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു റിച്ചാര്‍ഡ്ഹേ.
സ്റ്റേഷനില്‍ സ്ഥാപിക്കുന്ന ഹൈമാറ്റ്സ് ലൈറ്റിന്റെ പ്രവര്‍ത്തനം അടുത്ത മാസത്തോടെ പൂര്‍ത്തിയാകും. റെയില്‍വേ സ്റ്റേഷനില്‍ അനുവദിച്ച ഫുഡ് കോര്‍ട്ടിന്റെ നിര്‍മാണം ഉടന്‍ ആരംഭിക്കും. ഇതിനുള്ള കരാര്‍ നല്‍കിക്കഴിഞ്ഞു. രണ്ടണ്ടാം പ്ലാറ്റ് ഫോമില്‍ ഓപണ്‍ ടിക്കറ്റ് കൗണ്ടണ്ടര് ആരംഭിക്കാനുള്ള പ്രവര്‍ത്തനവും ഉടന്‍ തുടങ്ങുമെന്നു എം.പി പറഞ്ഞു. വി.ഐ.പി ലോഞ്ചിന്റെ നവീകരണവും ഉടന്‍ പൂര്‍ത്തീകരിക്കും.
മുല്ലപ്പള്ളി രാമചന്ദ്രന് എം.പിയുടെ ഫണ്ടണ്ടില്‍ നിന്ന് അനുവദിച്ച എസ്കലേറ്റര്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തിയും ഉടന്‍ നടത്തും. പ്ലാറ്റ് ഫോമില്‍ മേല്‍ക്കൂരയില്ലാത്ത ഭാഗങ്ങളില്‍ ഇതു സ്ഥാപിക്കും. റെയില്‍വേ സ്റ്റേഷനില്‍ കാമറ സ്ഥാപിക്കാനുള്ള അനുമതിയും ലഭിച്ചിട്ടുണ്ടണ്ട്. ഇതും ഉടനെ സ്ഥാപിക്കും. പാര്‍ക്കിങ് സ്ഥലം വിപുലീകരിക്കാനുള്ള പദ്ധതിയും നടപ്പിലാക്കും. റെയില്‍വേ സ്റ്റേഷനിലേക്കു ഫുഡ് പാത്ത് നിര്‍മിക്കാനുള്ള അനുമതി റെയില്‍വേ നല്‍കിയിട്ടുണ്ടണ്ട്. ഇക്കാര്യത്തില്‍ മറ്റു നടപടികള്‍ സ്വീകരിക്കേണ്ടണ്ടതു നഗരസഭയാണെന്നും എം.പി പറഞ്ഞു.
ദീര്‍ഘദൂര വണ്ടണ്ടികള്ക്കു തലശ്ശേരിയില്‍ സ്റ്റോപ്പ് അനുവദിക്കുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമാകുമെന്നും റിച്ചാര്‍ഡ് ഹേ എം.പി കൂട്ടിച്ചേര്‍ത്തു. കോഴിക്കോട് റെയില്‍വേ ചീഫ് കൊമേഴ്സ്യല്‍ ഇന്‍സ്പെക്ടര്‍ ശ്യാം ശശിധരന്, കണ്ണൂര്‍ റെയില്‍വേ കൊമോഴ്സ്യല് ഇന്‍സ്പെക്ടര്‍ എ ജയകൃഷ്ണന് എന്നിവരും എം.പിയുടെ കൂടെയുണ്ടണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."