ഖാദിയെ ആധുനികവത്കരിക്കണം: എം.വി ബാലകൃഷ്ണന്
കണ്ണൂര്‍: ശാരീരികാധ്വാനം കുറയുന്ന രീതിയില്‍ ചര്‍ക്ക നവീകരിക്കണമെന്നും മിനിമം വേതനം വര്‍ധിപ്പിക്കണമെന്നും ഖാദിബോര്‍ഡ് വൈസ് ചെയര്മാന് എം.വി ബാലകൃഷ്ണന്. ജില്ലാ ഗാന്ധി സെന്റിനറി മെമ്മോറിയല്‍ സൊസൈറ്റി ഗാന്ധിജയന്തി വാരോഘാഷത്തിന്റെ ഭാഗമായി ഖാദി സര്‍വോദയ പ്രവര്‍ത്തക സംഗമവും കെ ജനാര്ദനന് പിള്ള ജന്മശതാബ്ദി അനുസ്മരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തൊഴിലുറപ്പ് പദ്ധതിയില്‍ ഇതിനേക്കാള്‍ വേതനം ലഭിക്കുന്നുണ്ട്. ശാരീരികാധ്വാനം കൂടുതലുള്ള ഈ മേഖലയില്‍ ഒരു കഴി നൂല് നൂറ്റാല്‍ മിനിമം നാലുരൂപ പതിനാലു പൈസ മാത്രമേയുള്ളൂവെന്നും ബാലകൃഷ്ണന് പറഞ്ഞു. പയ്യന്നൂര്‍ ഫര്‍ക്ക ഗ്രാമോദയ ഖാദി സംഘം പ്രസിഡന്റ് എം ബാലകൃഷ്ണന് അധ്യക്ഷനായി. സര്‍വോദയ സംഘം മാനേജര്‍ കെ.സി ബാലന് പ്രബന്ധം അവതരിപ്പിച്ചു. പി.കെ അടിയോടി അനുസ്മരണ പ്രഭാഷണം നടത്തി. 'ഖാദി സര്‍വോദയ രംഗത്തെ പ്രശ്നങ്ങള്‍ പരിഹാര മാര്‍ഗങ്ങള്‍' എന്ന വിഷയത്തില്‍ സംവാദം നടന്നു. ടി.വി സുരേന്ദ്രന്, മുഹമ്മദ് റഷീദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."