HOME
DETAILS
MAL
കരിനിയമങ്ങള്‍ കാട്ടി സി.പി.എമ്മിനെ ഭയപ്പെടുത്തേണ്ട: പി ജയരാജന്
backup
October 05 2016 | 00:10 AM
കണ്ണൂര്‍: കരിനിയമങ്ങള്‍ കാട്ടി സി.പി.എമ്മിനെ ഭയപ്പെടുത്താന്‍ ബി.ജെ.പി നോക്കേണ്ടെന്ന് ജില്ലാ സെക്രട്ടറി പി ജയരാജന്. മുമ്പ് ടാഡ നിയമം ദുരുപയോഗം ചെയ്ത് സി.പി.എമ്മിനെ അടിച്ചമര്‍ത്താന്‍ യു.ഡി.എഫ് സര്‍ക്കാര്‍ ശ്രമിച്ചിരുന്നു. യു.എ.പി.എ നിയമപ്രകാരം അടിച്ചമര്‍ത്താന്‍ ശ്രമിച്ചിരുന്നെങ്കിലും വിജയിച്ചില്ല. ഇപ്പോള്‍ വര്‍ഗീയ കലാപങ്ങളും കൊലകളും ആസൂത്രണം ചെയ്ത് നടപ്പാക്കുന്ന ആര്.എസ്.എസിനെ രക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാരിനെ മറയാക്കി ശ്രമങ്ങള്‍ നടത്തിയാലും വിജയിക്കാന്‍ പോകുന്നില്ല. സൈന്യത്തിന്റെ പ്രത്യേകാധികാരം ഉപയോഗിച്ച് സി.പി.എമ്മിനെ നേരിടുമെന്ന ബി.ജെ.പി പ്രഖ്യാപനം ജനങ്ങള്‍ പുച്ഛിച്ച് തള്ളുമെന്നും ജയരാജന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."