HOME
DETAILS
MAL
വള്ളിത്തോട്ടില്‍ 22 ലക്ഷം രൂപയുടെ കുഴല്‍പണവുമായി മഹാരാഷ്ട്ര സ്വദേശി പിടിയില്‍
backup
October 05 2016 | 03:10 AM
ഇരിട്ടി: വള്ളിത്തോട്ടില്‍ 22 ലക്ഷം രൂപയുടെ കുഴല്‍പണവുമായി മഹാരാഷ്ട്ര സ്വദേശി പൊലിസ് പിടിയില്‍. മഹാരാഷ്ട്ര സാംഗ്ലി സ്വദേശി പ്രദീപന് (41) ആണ് പൊലിസ് പിടിയിലായത്. ഇന്ന് പുലര്‍ച്ചയോടെ ഇരിട്ടി ഡിവൈ.എസ്.പി പ്രജീഷ് തോട്ടത്തലിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം വാഹനപരിശോധനക്കിടെയാണ് ഇയാളെ അറസ്റ്റ് ചെയ്ത്. ബാംഗളൂരു പയ്യന്നൂര്‍ കെ.എസ്ആര്‍.ടിസി ബസ്സില്‍ വെച്ചാണ് ഇയാളെ കുഴല്‍പണവുമായി പിടികൂടുന്നത്. ആയിരത്തിന്റെ കെട്ടുകള്‍ അരയിലും സഞ്ചിയിലുമായി സൂക്ഷിച്ച നിലയിലായിരുന്നു പണം കൊണ്ടു വന്നിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."