HOME
DETAILS
MAL
സര്‍ജിക്കല്‍ സ്‌ട്രൈക്കിനെതിരെ പരാമര്‍ശം; രാജസ്ഥാനില്‍ കെജ്‌രിവാളിന് നേരെ മഷിയേറ്
backup
October 05 2016 | 07:10 AM
ബിക്കാനീര്‍: ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ അരവിന്ദ് കെജ്‌രിവാളിന് നേരെ രാജസ്ഥാനില്‍ വെച്ച് മഷിയേറ്. സംഭവത്തില്‍ രണ്ട് പേരെ പൊലിസ് അറസ്റ്റ് ചെയ്തു. അതേ സമയം മഷിയെറിഞ്ഞവരെ ദൈവം അനുഗ്രഹിക്കെട്ടെയെന്ന് കെജ്‌രിവാള്‍ ട്വിറ്ററില്‍ കുറിച്ചു.
Hmmm... God bless those who threw ink at me. I wish them well.
— Arvind Kejriwal (@ArvindKejriwal) October 4, 2016
സര്‍ജിക്കല്‍ സ്‌ട്രൈക്കിനെതിരെ കെജ്രിവാള്‍ നടത്തിയ പരാമര്‍ശമാണ് മഷിയേറിന് പിന്നിലെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നേരത്തെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മോദിയെ അഭിനന്ദിച്ചതിനൊപ്പം വിശ്വാസ്യത ഉറപ്പ് വരുത്തണമെന്നും അദ്ദേഹം ആവശ്യപെട്ടിരുന്നു. കെജ്‌രിവാളിന്റെ ഈ പരാമര്‍ശത്തിനെതിരേ വ്യാപകമായ വിമര്‍ശനങ്ങളുമായി നിരവധി പേര്‍ രംഗത്ത് വന്നിരുന്നു. മുമ്പും കെജ്‌രിവാനെതിരേ മഷിയേറുകള്‍ ഉണ്ടായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."