സര്‍ജിക്കല്‍ സ്ട്രൈക്കില്‍ പ്രതികരിക്കാന്‍ അവകാശം സേനയ്ക്ക് മാത്രമെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: പാക് അധിനിവേശ കശ്മിരിലെ തീവ്രവാദ ക്യാംപുകള്‍ തകര്‍ക്കാന്‍ ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നല്‍ ആക്രമണത്തെ കുറിച്ച് സംസാരിക്കാന്‍ ഇന്ത്യന്‍ സൈന്യത്തിന് മാത്രമെ അധികാരമുള്ളുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
സുരക്ഷാ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ച് ചേര്‍ത്ത മന്ത്രിസഭാ യോഗത്തിലാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്. അതിര്‍ത്തിയിലെ മിന്നലാക്രമണത്തെ കുറിച്ച് പരസ്യപ്രതികരണങ്ങള്‍ ഒഴിവാക്കാന്‍ കേന്ദ്ര മന്ത്രിമാരോട് മോദി നിര്‍ദേശിച്ചു.
അതിര്‍ത്തി കടന്നുള്ള ആക്രമണത്തിന്റെ വിവരങ്ങള്‍ പുറത്തുവിടാന്‍ പ്രതിപക്ഷ കക്ഷികള്‍ ആവശ്യപെട്ടത് വിവാദങ്ങള്‍ സൃഷിടിച്ച പശ്ചാത്തലത്തിലാണ് മോദിയുടെ പ്രസ്താവന.
സര്‍ജിക്കല്‍ സ്ട്രൈക്കിനെ കുറിച്ചുള്ള വിശ്വാസ്യത ഉറപ്പ് വരുത്തണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് ആവശ്യപെട്ടിരുന്നു.
കരസേനയാണ് ആദ്യമായി ആക്രമണത്തെ കുറിച്ചുള്ള വിവരം പുറത്തുവിട്ടത്. തുടര്‍ന്ന് മിന്നല്‍ ആക്രമണത്തെ കുറിച്ച് പല കേന്ദ്രമന്ത്രിമാരുടെയും പ്രസ്താവനകളെ തുടര്‍ന്ന് ബി.ജെ.പി രാഷ്ട്രീയം കളിക്കുകയെന്നാരോപിച്ച് പ്രതിപക്ഷം രംഗത്ത് വന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."