HOME
DETAILS
MAL
എല്‍.ഡി ക്ലര്‍ക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ ആറിന്
backup
October 05 2016 | 13:10 PM
ന്യൂനപക്ഷക്ഷേമ വകുപ്പിന് കീഴിലുള്ള പത്തനംതിട്ട മുസ്ലിം യുവജനതയ്ക്കായുള്ള പരിശീലന കേന്ദ്രം, മലപ്പുറം ജില്ലയിലെ വേങ്ങര, പൊന്നാനി എന്നീ പരിശീലന കേന്ദ്രങ്ങളിലെ ഒഴിവുള്ള എല്‍.ഡി. ക്ലാര്‍ക്ക് തസ്തികയിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് വാക്ക്ഇന്‍ഇന്റര്‍വ്യൂ ഇന്ന് (ഒക്ടോബര്‍ ആറ്) നടക്കും. എസ്.എസ്.എല്‍.സി (കംപ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം) യോഗ്യതയുള്ള മലപ്പുറം ജില്ലയിലേക്ക് പരിഗണിക്കപ്പെടേണ്ടവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, മുന്‍ പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം രാവിലെ 11 മണിക്കും പത്തനംതിട്ട ജില്ലയിലേക്ക് പരിഗണിക്കപ്പെടേണ്ടവര്‍ ഉച്ചയ്ക്ക് 12 മണിക്കും ഡയറക്ടര്‍, ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടറുടെ കാര്യാലയം, വികാസ് ഭവന്, (നാലാം നില), തിരുവനന്തപുരം മുമ്പാകെ ഹാജരാകണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."