HOME
DETAILS
MAL
എസ്.ബി.ടി 70 കോടി നല്‍കും: കെ.എസ്.ആര്.ടി.സി. പ്രതിസന്ധിക്കു താല്‍ക്കാലിക പരിഹാരം
backup
October 05 2016 | 13:10 PM
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി. പ്രതിസന്ധിക്കു താല്‍ക്കാലിക പരിഹാരമായി. എസ്.ബി.ടി എഴുപതുകോടി രൂപ വായ്പ അനുവദിച്ചതോടെയാണു പ്രതിസന്ധിക്കു പരിഹാരമായത്.
ഇന്നലെ രാവിലെ മുതല്‍ നടന്ന മാരത്തോണ്‍ ചര്‍ച്ചകള്‍ക്കു ശേഷമാണ് എസ്.ബി.ടി വായ്പ അനുവദിക്കാന്‍ തയാറായത്.
പ്രശ്നത്തിനു പരിഹാരമായതോടെ സമരം അവസാനിപ്പിക്കുമെന്നു ജീവനക്കാര്‍ വ്യക്തമാക്കി.
ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് പണിമുടക്കിലേര്‍പ്പെട്ട തൊഴിലാളികള്‍ക്ക് ഇന്ന് ശമ്പളം നല്‍കുമെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന് പറഞ്ഞു. എന്നാല്‍ സര്‍ക്കാരിന് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കേണ്ട ബാധ്യതയില്ലെന്ന് മന്ത്രി പറഞ്ഞു.
അത് കെ.എസ്.ആര്.ടി.സിയുടെ ബാധ്യതയാണ്. പെന്ഷന് കൊടുക്കുന്ന കാര്യത്തില്‍ മാത്രമാണ് സര്‍ക്കാര്‍ ബാധ്യത ഏറ്റെടുത്തിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."