HOME
DETAILS
MAL
ഐക്യരാഷ്ട്രസഭ അംഗീകരിച്ച ജനസമ്പര്‍ക്ക പരിപാടിയും, വികസനവും കേരളത്തിന് പുറത്തും മാതൃക : ശോഭ ഓജ
backup
May 09 2016 | 06:05 AM
കാഞ്ഞങ്ങാട് : ഐക്യരാഷ്ട്രസഭ അംഗീകരിച്ച ജനസമ്പര്‍ക്ക പരിപാടിയും, വികസനവും കേരളത്തിന് പുറത്തും മാതൃകയാണെന്നും ജനങ്ങള്‍ യു.ഡി.എഫ് സര്‍ക്കാരിനെ മാത്രമേ തെരഞ്ഞെടുക്കുവെന്നും മഹിളാ കോണ്‍ഗ്രസ് അഖിലേന്ത്യാ പ്രസിഡന്റ് ശോഭ ഓജ പറഞ്ഞു.
യു.ഡി.എഫ്.കാഞ്ഞങ്ങാട് നിയോജക മണ്ഡലം കമ്മിറ്റി വാഴുന്നൊറടിയില്‍ സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു ശോഭ ഓജ.
യു.ഡി.എഫ് വികസനത്തിന്റെ പേരില്‍ വോട്ട് ചോദിക്കുമ്പോള്‍ എല്‍. ഡി.എഫിന് അക്രമവും അനീതിയും മാത്രമേ ഉയര്‍ത്തികാട്ടാനുള്ളുവെന്നും അവര്‍ പറഞ്ഞു. സി.വി ശ്യാമള അധ്യക്ഷയായി. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ബിന്ദു കൃഷ്ണ,ഡി.സി.സി ജനറല്‍ സെക്രട്ടറി വിനോദ് കുമാര്‍ പള്ളയില്‍ വീട്, എം.അസൈനാര്‍, മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി സി.മുഹമ്മദ് കുഞ്ഞി, നിയോജക മണ്ഡലം ചെയര്‍മാന്‍ ബഷീര്‍ വെള്ളിക്കോത്ത്, ലത സതീഷ്, കമലാക്ഷി, ധന്യ സുരേഷ്, പ്രസംഗിച്ചു.
അരയിയില്‍ നടന്ന പര്യടന യോഗം മുസ്‌ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം മെട്രോ മുഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു. വിവിധ കേന്ദ്രങ്ങളിലായി കെ.പി.സി.സി നിര്‍വാഹക സമിതി അംഗം പി.ഗംഗാധരന്‍ നായര്‍, ഡി.സി.സി വൈസ് പ്രസിഡന്റ് ഹക്കീം കുന്നില്‍, ജനറല്‍ കെ.എസ്. യു.ജില്ലാ പ്രസിഡന്റ് ബി.പി പ്രദീപ് കുമാര്‍, അഡ്വ. കെ.വി. രാമചന്ദ്രന്‍, എം.പി ജാഫര്‍,ഡി.വി ബാലകൃഷ്ണന്‍, എം.കുഞ്ഞികൃഷ്ണന്‍,അനില്‍ വാഴുന്നൊറടി, തുടങ്ങിയവര്‍ സംസാരിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."