വീടും വിദ്യാലയവും പദ്ധതി തുടങ്ങി
കമ്പളക്കാട്: ഗവ. യു.പി സ്കൂളിലെ വിദ്യാര്‍ഥികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി കുടുംബത്തെപ്പറ്റി അറിയാന്‍ വീടും വിദ്യാലയവും പദ്ധതിയുമായി അധ്യാപകരും പി.ടി.എയും. ഒക്ടോബര്‍ മാസത്തില്‍ മുഴുവന്‍ കുട്ടികളുടെയും വീടുകള്‍ സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിക്കാനാണ് പദ്ധതിയുടെ ലക്ഷ്യം. പ്രശ്നങ്ങള്‍ നേരിടുന്ന വിദ്യാര്‍ഥികളെ കൗണ്‍സിലിങിനും മറ്റു സഹായങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് അവ എത്തിക്കാനുമാണ് പദ്ധതി. അധ്യാപകരുടെ വീട് സന്ദര്‍ശനം കുട്ടികളില്‍ വലിയ സന്തോഷമാണ് ഉളവാക്കുന്നതെന്ന് അധ്യാപകര്‍ പറഞ്ഞു. പദ്ധതിയുടെ ഉദ്ഘാടനം കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കടവന്‍ ഹംസ നിര്‍വഹിച്ചു. വാര്‍ഡംഗം റൈഹാനത്ത് ബഷീര്‍ അധ്യക്ഷയായി. പ്രധാനാധ്യാപകന് കെ.കെ മുഹമ്മദ്, എം.വി സുരേഷ് കുമാര്‍, എം.വി ഓമന, കെ.പി ഡെയ്സി, സി.ടി സലീം, പാസ്റ്റര്‍ സജി, മുജീബ് റഹ്മാന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."