'ജീവനക്കാര്‍ക്ക് നിര്‍ഭയം ജോലി ചെയ്യാനുള്ള സാഹചര്യം ഒരുക്കണം'
അമ്പലവയല്‍: കേരള എന്‍.ജി.ഒ അസോസിയേഷന് വയനാട് ജില്ലാ സമ്മേളനം അമ്പലവയല്‍ ഗ്രാമ പഞ്ചായത്ത് സാംസ്കാരിക നിലയത്തില്‍ ആരംഭിച്ചു. ജില്ലാ പ്രസിഡന്റ് വി.സി സത്യന് പതാക ഉയര്‍ത്തി. പൊരുന്നന്നൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ വനിതകള്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ പൂട്ടിയിട്ട സംഭവത്തില്‍ ആശുപത്രി അതിക്രമം തടയല്‍ നിയമപ്രകാരം കേസെടുക്കണമെന്ന് തുടര്‍ന്ന് ചേര്‍ന്ന ജില്ലാ കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. ജീവനക്കാര്‍ക്ക് നിര്‍ഭയം ജോലി ചെയ്യാനുള്ള സാഹചര്യം സര്‍ക്കാര്‍ ഒരുക്കണം.
ജില്ലാ പ്രസിഡന്റ് വി.സി സത്യന് അധ്യക്ഷനായി. ഉമാശങ്കര്‍, രമേശന് മാണിക്കന്, കെ. പ്രകാശന്, ബിനു കോറോത്ത്, എന്‍.ജെ ഷിബു, ടി.എ വാസുദേവന്‍, ഒ.എം ജയേന്ദ്രകുമാര്‍, സജി ജോണ്‍, ജോര്‍ജ്ജ് സെബാസ്റ്റ്യന്‍, കെ.കെ രമാദേവി, മോബിഷ് പി തോമസ്, വി. മനോജ്, കെ.ടി ഷാജി, കെ.എ ഉമ്മര്‍, കെ.എ മുജീബ്, ആര്. രാംപ്രമോദ്, നളിനി ശിവന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."