തോക്കുമായി പിടിച്ചയാളെ മോചിപ്പിച്ച സംഭവം; ബ്ലോക്ക് പഞ്ചായത്തംഗത്തിനും മകനുമെതിരേ പൊലിസ് കേസെടുത്തു
സുല്‍ത്താന്‍ ബത്തേരി: തോക്കും മാന്‍കൊമ്പുമായി വനപാലകര്‍ പിടികൂടിയയാളെ ബലമായി മോചിപ്പിച്ച സംഭവത്തില്‍ ബ്ലോക്ക് പഞ്ചായത്തംഗമായ സി.പി.എം നേതാവും മകനുമടക്കം കണ്ടാലറിയാവുന്നവര്‍ക്കെതിരേ ബത്തേരി പൊലിസ് കേസെടുത്തു. വനം വകുപ്പിന്റെ പരാതി പ്രകാരം ബത്തേരി ബ്ലോക്ക് പഞ്ചായത്ത് അംഗം എ.കെ കുമാരന്‍, മകനും ഡി.വൈ.എഫ്‌ഐ നേതാവുമായ ജിതൂഷ് എന്നിവരടക്കം കണ്ടാലറിയുന്ന ഒരു കൂട്ടം ആളുകള്‍ക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്.
കൃത്യനിര്‍വഹണം തടസപ്പെടുത്തുക, കസ്റ്റഡിയിലുള്ള പ്രതിയെ ബലമായി മോചിപ്പക്കുക എന്നീ പരാതികളിന്മേലാണ് പൊലിസ് കേസെടുത്തിരിക്കുന്നത്. അതേസമയം പിടിയിലായ പ്രതി ഷാജിയേയും വാഷ് കേസില്‍ പിടികൂടിയ പള്ളിവയല്‍ ചൂണ്ടാട്ട് ബേബി(55) എന്നയാളെയും അടുത്ത ദിവസം കോടതിയില്‍ ഹാജരാക്കുമെന്ന് വനം വകുപ്പ് അറിയിച്ചു. ചൊവ്വാഴ്ച വടക്കനാട് അംബേദ്കര്‍ വന മേഖലയില്‍ പരിശോധന നടത്തുന്നതനിടെയാണ് ബേബിയെ വാഷ് സഹിതം വനം വകുപ്പ് പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഷാജിയുടെ കൈവശം തോക്കും മറ്റുമുള്ള കാര്യം വനം വകുപ്പ് അറിയുന്നത്. ഡി.എഫ്.ഒയുടെ ഓര്‍ഡര്‍ പ്രകാരമാണ് ചൊവ്വാഴ്ച വൈകിട്ട് വടക്കനാട് പള്ളിവയലില്‍ പുത്തന്‍കുടി ഷാജിയുടെ വീട്ടില്‍ വനം വകുപ്പ് റെയ്ഡിനെത്തിയത്.
റെയ്ഡില്‍ ഇയാളുടെ വീട്ടില്‍ നിന്നും കള്ളത്തോക്ക്, അഞ്ച് തിരകള്‍, 50-ാളം ഈയ്യം ഉണ്ടകള്‍, മാന്‍കൊമ്പ് എന്നിവ കണ്ടെടുത്തു. തുടര്‍ന്ന് പ്രതിയെ വനം വകുപ്പ് ജീപ്പില്‍ കയറ്റുന്ന സമയത്ത് സി.പി.എം നേതാവും ബത്തേരി ബ്ലോക്ക് പഞ്ചയാത്തംഗവുമായ എ.കെ കുമാരന്‍ മകന്‍ ജിതൂഷ് എന്നിവരുടെ നേതൃത്വത്തില്‍ ഒരു സംഘം ആളുകള്‍ എത്തി പ്രതിയെ ബലമായി മോചിപ്പിക്കുകയായിരുന്നു എന്നാണ് വനം വകുപ്പ് പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."