HOME
DETAILS

വ്യാഴവട്ടത്തിനിടെ സഊദിയില്‍ നിന്ന് വിദേശികളുടെ പണമയക്കലില്‍ ഇടിവ്

  
backup
October 05 2016 | 19:10 PM

%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be%e0%b4%b4%e0%b4%b5%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%9f%e0%b5%86-%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf%e0%b4%af

ജിദ്ദ: പന്ത്രണ്ടു വര്‍ഷത്തിനിടെ ആദ്യമായി സഊദിയില്‍ നിന്നും വിദേശികള്‍ സ്വന്തം നാടുകളിലേക്ക് പണമയക്കുന്നതില്‍ വന്‍ ഇടിവ്.  സ്വദേശിവത്കരണത്തിന്റെ പേരില്‍ നിരവധി സഊദികളെ നിയമിച്ചതാണ് ഇതിനു കാരണമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം.
കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 106.8 ബില്യന്‍ റിയാല്‍ വിദേശ രാജ്യങ്ങളിലേക്ക് അയച്ചിരുന്ന വിദേശികള്‍ ഈ വര്‍ഷം ഇതേ കാലയളവില്‍ അയച്ചത്. 102.3 ബില്യന്‍ റിയാല്‍ മാത്രമാണ്.  4.2 ശതമാനത്തിന്റെ കുറവ്.
കഴിഞ്ഞ 12 വര്‍ഷത്തിനിടെ ആദ്യമായാണ് ഇത്രയും കുറവ് രേഖപ്പെടുത്തുന്നതെന്നും സഊദി ബാങ്കിങ് മേഖലയിലെ ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടു.
2003ല്‍ 38.1 ബില്യന്‍ റിയാല്‍ അയച്ചിരുന്ന വിദേശികള്‍ തൊട്ടടുത്ത വര്‍ഷം 36.1 ബില്യന്‍ റിയാലായിരുന്നു നാട്ടിലേക്ക് അയച്ചത്. ഏതാണ്ട് രണ്ടു ബില്യന്‍ റിയാലിന്റെ കുറവ് 2004ല്‍ അനുഭവപ്പെട്ടു. അതിന് ശേഷം വിദേശത്തേക്കുള്ള പണമയക്കുന്നത് മാസം തോറും വര്‍ധിക്കുന്നതായാണ് കണ്ടിരുന്നത്.  ഇത് വര്‍ധിക്കുകകയല്ലാതെ ഇതുവരെ കുറഞ്ഞിരുന്നില്ല.
 സ്വദേശിവ്തക്കരണത്തിന്റെ പേരില്‍ ചില കമ്പനികള്‍ പ്രതിസന്ധിയിലായതും വിദേശികള്‍ക്ക് വിനയായി.   പ്രത്യേകിച്ച് നിര്‍മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്കാണ് പ്രതിസന്ധി നേരിട്ടത്.
പെട്രോള്‍ വിലയിടവിനെ തുടര്‍ന്ന് സഊദി ഗവണ്‍മെന്റ് ചെലവു ചുരുക്കല്‍ നടപടി സ്വീകരിച്ചതിനാല്‍ നിരവധി വിദേശ തൊഴിലാളികളുടെ തൊഴില്‍ കരാര്‍ അവസാനിപ്പിക്കാന്‍ കമ്പനികള്‍ നിര്‍ബന്ധിതരായിട്ടുണ്ട്.
 തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം സഊദിയില്‍ 90 ലക്ഷത്തിലേറെ വിദേശ തൊഴിലാളികളുണ്ട്. വിദേശികളുടെ പരിചയ സമ്പത്ത് തുടര്‍ന്നും ആവശ്യമുള്ള ചില മേഖലകളുണ്ടെന്നതിനാല്‍ വിദേശ തൊഴിലാളികളുടെ എണ്ണം കുറക്കുകയില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഹാരാഷ്ട്രയില്‍ രാഷ്ട്രീയനാടക അഭ്യൂഹം; ബി.ജെ.പി-ശിവസേന നേതൃത്വത്തിലുള്ള മഹായുതി സഖ്യത്തില്‍ ഭിന്നത

National
  •  2 months ago
No Image

നെതന്യാഹുവിന് തിരിച്ചടി; ഇറാനെതിരായ സൈനിക നടപടി: ഇസ്റാഈല്‍ സുരക്ഷാ കാബിനറ്റില്‍ വോട്ടിങ് നടന്നില്ല

International
  •  2 months ago
No Image

63 രാജ്യങ്ങളിലേക്ക് ഇ-വിസ പദ്ധതിയുമായി സഊദി

Saudi-arabia
  •  2 months ago
No Image

തെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്

National
  •  2 months ago
No Image

ചെന്ത്രാപ്പിന്നി സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; കോച്ചുകള്‍ പാളം തെറ്റി, തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്

National
  •  2 months ago
No Image

നിയമലംഘനം; ഒമാനിൽ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു

oman
  •  2 months ago
No Image

'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി 

Kerala
  •  2 months ago
No Image

യു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala
  •  2 months ago