മുളയങ്കാവില്‍ പൊതുശൗചാലയം അനിവാര്യമെന്ന്
പട്ടാമ്പി: നിരവധി വ്യാപാര - വാണിജ്യസ്ഥാപനങ്ങളും വിവിധ സര്‍ക്കാര്‍ ഓഫീസുകളും, ബാങ്കുകളും, അക്ഷയകേന്ദ്രവും സ്ഥിതിചെയ്യുന്ന മുളയങ്കാവ് സെന്ററില്‍ പൊതുവായ ഒരു ശൗചാലയമില്ലാത്തത് പൊതുജനത്തെ വലക്കുന്നു.
വിവിധ ആവശ്യങ്ങള്‍ക്കായി ആയിരങ്ങളാണ് ദിനംപ്രതി മുളയങ്കാവ് സെന്ററില്‍ വന്നെത്തുന്നത്. ഇവര്‍ക്ക് പ്രാഥമികകാര്യ സാധ്യത്തിനായി മറ്റു സ്ഥലങ്ങളെ ആശ്രയിക്കേണ്ടണ്ട സ്ഥിതിയാണുള്ളത്.
ബ്ലോക്കു പഞ്ചായത്തും, ഗ്രാമപഞ്ചായത്തും എല്ലാ കുടുംബങ്ങള്‍ക്കും ശൗചാലയമെന്ന ലക്ഷ്യവുമായി മുന്നോട്ടു പോവുമ്പോഴാണ് മുളയന്‍കാവിലെത്തുന്നവര്‍ കാര്യസാധ്യത്തിനായി മറ്റിടങ്ങള്‍ തേടേണ്ടണ്ടിവരുന്നത്. അടിയന്തിരമായി മുളയന്‍കാവ് സെന്ററില്‍ പൊതു ശൗചാലയം നിര്‍മിക്കണമെന്ന് മുളയന്‍കാവ് ടൗണ്‍ വികസനസമിതി ആവശ്യപ്പെട്ടു.
ടി.എം. മുസ്തഫ അധ്യക്ഷനായി. രാജന്‍ മുളയന്‍കാവ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."