വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമെന്ന് പ്രിന്‍സിപ്പല്‍
പാലക്കാട്: ഗവ. വിക്ടോറിയ കോളജില്‍ വന്ദേമാതരവും ദേശീയ ഗാനവും നിലച്ചതുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാര്‍ത്തകള്‍ അങ്ങേയറ്റം വാസ്തവ വിരുദ്ധവുമാണെന്ന് കോളജ് പ്രിന്‍സിപ്പല്‍ അറിയിച്ചു. കഴിഞ്ഞ ഏഴു വര്‍ഷമായി കോളജിലെ പൊതു അഡ്രസ് സംവിധാനത്തിലൂടെയാണ് രാവിലെ വന്ദേമാതരവും, വൈകുന്നേരം ദേശീയ ഗാനവും കേള്‍പ്പിച്ച് വന്നിരുന്നത്.
എന്നാല്‍ ക്ലാസ് മുറികളിലേക്കുള്ള സ്പീക്കറുകളില്‍ സംഭവിച്ച തകരാര്‍ മൂലവും, പൊതു അഡ്രസ് സിസ്റ്റത്തിലെ ആംപ്ലിഫയര്‍ പ്രവര്ത്തനരഹിതവുമായത് മൂലവും രണ്ടാഴ്ചയായി ഇവയുടെ ഉച്ചഭാഷിണിയിലൂടെയുള്ള പ്രസരണം മുടങ്ങി എന്നുള്ളതാണ് വാസ്തവമെന്ന് പ്രിന്‍സിപ്പല്‍ അറിയിക്കുന്നു.
ബന്ധപ്പെട്ട മാധ്യമങ്ങള്‍ വാര്‍ത്തകള്‍ പ്രസിദ്ധീകരിയ്ക്കും മുന്‍പ് കോളജ് ഓഫിസില്‍ നിന്നോ, പ്രിന്‍സിപ്പലില്‍ നിന്നോ വസ്തുത മനസ്സിലാക്കണമെന്നും പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 0491-2576773.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."