മലേഗാവ് സ്‌ഫോടന കേസ്: പുരോഹിതിന്റെ ജാമ്യം തള്ളി
ന്യൂഡല്‍ഹി: മലേഗാവ് സ്‌ഫോടനക്കേസില്‍ ലഫ്റ്റനന്റ് കേണല്‍ പ്രസാദ് പുരോഹിതിന്റെ ജാമ്യം കോടതി തള്ളി. സ്‌ഫോടനവുമായി ബന്ധമില്ലെന്നും താന്‍ ചെയ്തതെല്ലാം ജോലിയുടെ ഭാഗമായിരുന്നുവെന്നുമുള്ള അദ്ദേഹത്തിന്റെ വാദം തള്ളിയാണ് മുംബൈയിലെ എന്‍.ഐ.എ കോടതിയുടെ നടപടി. മലേഗാവിലെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശത്ത് ബോംബ് വയ്ക്കാനായി സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കൊപ്പം ഗൂഢാലോചന നടത്തിയിരുന്നുവെന്ന എന്‍.ഐ.എയുടെ കണ്ടെത്തല്‍ പുരോഹിത് നിഷേധിച്ചിരുന്നു. മിലിട്ടറി ഇന്റലിജന്‍സ് ഉദ്യോഗസ്ഥനായ താന്‍ ജോലിയുടെ ഭാഗമായി രഹസ്യ വിവരങ്ങള്‍ ശേഖരിക്കാനായിരുന്നു യോഗം ചേര്‍ന്നത് എന്ന പുരോഹിതിന്റെ വാദമാണ് പ്രത്യേക കോടതി തള്ളിയത്. പുരോഹിതിന്റെ വാദത്തിനു തെളിവു കൊണ്ടുവരുന്നതിന് അദ്ദേഹത്തിന് അവസരം നല്‍കുകയാണെന്നും കോടതി പറഞ്ഞു.
കേസിലെ കൂട്ടുപ്രതി മേജര്‍ ഉപാധ്യായയുമായി നടത്തിയ സംഭാഷണമാണ് കേസില്‍ പുരോഹിതിനെതിരായ തെളിവ്. മുഖ്യപ്രതികളിരൊളും തീവ്ര ഹിന്ദുത്വ സംഘടനയായ അഭിനവ് ഭാരത് നേതാവുമായ സാധ്വി പ്രഗ്യാസിങ്ങ് അറസ്റ്റിലാതിന്റെ തൊട്ടടുത്ത ദിവസമാണ് തെളിവിനാസ്പദമായ ഇരുവരുടേയും സംഭാഷണം നടന്നത്. സംസാരത്തിനിടെ പ്രഗ്യാസിങ് തന്റെ പേരു പറയുമോയെന്ന് ഉപാധ്യായ ആശങ്കപ്പെടുന്നുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."