സിവില്‍ സപ്ലൈസ് റീജ്യണല്‍ ഓഫിസിന് മുന്നില്‍ നെല്‍ക്കറ്റ മെതിച്ച് പ്രതിഷേധം
പാലക്കാട്: നെല്ലിന്റെ സംഭരണ വില ക്വിന്റലിന് 60 രൂപ വര്‍ധിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറങ്ങിയിട്ട് മൂന്നു മാസം കഴിഞ്ഞിട്ടും ആനുപാതികമായി കേരള സര്‍ക്കാര്‍ സംഭരണ വില വര്‍ധിപ്പിക്കാതെയും നെല്ല് സംഭരണം ആരംഭിക്കാതെയും കര്‍ഷകരെ ദ്രോഹിക്കുന്ന കര്‍ഷകദ്രോഹ നടപടികള്‍ക്കെതിരേയും സംഭരണത്തിന്റെ കയറ്റുകൂലി മില്ലുകള്‍ നല്‍കണം എന്ന് കരാറില്‍ വ്യവസ്ഥ ഉണ്ടായിട്ടും കര്‍ഷകരില്‍ നിന്നും വീണ്ടും കയറ്റുകൂലി കൊടുക്കുവാന്‍ നിര്‍ബന്ധിക്കുന്ന മില്ലുകാരുടെയും ഏജന്റുമാരുടെയും ചുഷണത്തിനെതിരേയും പച്ചത്തേങ്ങ സംഭരണം അട്ടിമറിച്ച ഇടത് സര്‍ക്കാറിന്റെ കര്‍ഷക വിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ചും പാലക്കാട് രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും സിവില്‍ സപ്ലൈസ് റീജിണല്‍ ഓഫിസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.
സി.എന്‍.ആര്‍ ഗുപ്തന്‍ അധ്യക്ഷനായി. ജി ശിവരാജന്‍ ഉദ്ഘാടനം ചെയ്തു. എം. മുഹമ്മദ് ചെറൂട്ടി, കെ.വി പ്രതീഷ്, കേശവന്‍കുട്ടി മേനോന്‍, വി മോഹന്‍ദാസ്, ബി ഇക്ബാല്‍, എം.സി വര്‍ഗീസ്, സി.കെ ഉണ്ണി, സി സ്വാമിനാഥന്‍, എ പൊന്നുകുട്ടന്‍, എ രവീന്ദ്രന്‍, വിജയന്‍ പൂക്കാടന്‍, എസ്. കെ അനന്തകൃഷ്ണന്‍, എ ബാലന്‍, പി ബാലചന്ദ്രന്‍, കളത്തില്‍ കൃഷ്ണന്‍കുട്ടി പ്രസംഗിച്ചു. മാര്‍ച്ചിന് എ.സി ബോബന്‍ മാട്ടുമന്ത, യു ശാന്തകുമാര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."