വന്ധീകരിക്കാന്‍ തെരുവുനായ്ക്കളുമായി എത്തിയ വാഹനം നാട്ടുകാര്‍ തടഞ്ഞു
ആനക്കര: തൃത്താല ബ്ലോക്കിലുളള നായക്കളെ കുമരനല്ലൂര്‍ മൃഗാശുപത്രിയില്‍ വന്ധീകരിക്കാനുളള ശ്രമത്തിന് തിരിച്ചടി. നേരത്തെ കുറച്ച് നായക്കളെ വന്ധീകരണം നടത്തിയെങ്കിലും ബുധനാഴ്ച്ച വന്ധീകരിക്കാനുളള നായ്ക്കളുമായി എത്തിയ വാഹനം നാട്ടുകാര്‍ തടഞ്ഞതോടെയാണ് പ്രശ്‌നമായത്. കപ്പൂര്‍ പഞ്ചായത്തിലെ ജനവാസ കേന്ദ്രമായ കുമരനല്ലൂര്‍ മൃഗാശുപത്രിയില്‍ തൃത്താല ബ്ലോക്കിലെ ഏഴു പഞ്ചായത്തുകളില്‍ നിന്ന് അലഞ്ഞു നടക്കുന്ന തെരുവ് നായ്ക്കളെ പിടികൂടി ഇവിടെ വന്ധീകരിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ വന്ധീകരിച്ച ശേഷം മൂന്ന് ദിവസത്തോളം ഇവിടെ താമസിപ്പിച്ചാണ് പിന്നീട് പിടികൂടിയ സ്ഥലത്ത് തന്നെ ഇവയെ വിട്ടയക്കുന്നത്. എന്നാല്‍ വന്ധീകരിച്ചശേഷം മൂന്ന് ദിവസത്തോളം ഈ ജനവാസ കേന്ദ്രത്തിലുളള സ്ഥലത്ത് താമസിപ്പിക്കുന്നതാണ് പ്രശ്‌നമായത്. രാത്രി സമയങ്ങളില്‍ ഇവ ഉച്ചത്തില്‍ ബഹളമുണ്ടാക്കുന്നത് സമീപത്ത് താമസിക്കുന്നവര്‍ക്ക് കടുത്ത പ്രയാസമുണ്ടാക്കിയിരുന്നു. ഇതിന് പുറമെ ദുര്‍ഗന്ധവുമുണ്ടാന്നാണ് പരാതി. ഇതിനെ തുടര്‍ന്നാണ് കപ്പൂര്‍ പഞ്ചാത്തിലെ പറക്കുളത്തെ ഒന്ന്, രണ്ട് വാര്‍ഡികളില്‍ നിന്ന് പിടികൂടിയ ഒന്‍പത് നായ്ക്കളുമായി എത്തിയ വാഹനം ആശുപത്രി പരിസരത്ത് സമീപത്തെ സ്ത്രീകള്‍ അടങ്ങുന്ന സംഘം ബുധനാഴ്ച്ച തടഞ്ഞത്. ഇതോടെ വന്ധീകരിക്കണം പ്രതിസന്ധിയിലായിരിക്കുകയാണ്.
യാതൊരു തരത്തിലുളള അടിസ്ഥാന സൗകര്യങ്ങളും ഒരുക്കാതെയാണ് ഇവിടെ വന്ധീകരണം നടത്താന്‍ ബന്ധപ്പെട്ടവര്‍ തീരുമാനിച്ചതെന്നുളള ആരോപണവുമുണ്ട്. വേണ്ടത്ര വെള്ളം പോലുമില്ലന്നാണ് പരാതി. തെരുവു നായ്ക്കളെ വന്ധീകരിക്കാന്‍ ജനവാസകേന്ദ്രം തിരെഞ്ഞടുത്തതുതന്നെ വിവാദമായിട്ടുണ്ട്. ഒരു ദിവസം 10 നായ്ക്കളെയാണ് വന്ധീകരിക്കുക എന്നാണ് പറഞ്ഞിരുന്നതെങ്കിലും ദിവസവും അതില്‍ കൂടുതല്‍ നായ്ക്കളെ വന്ധീകരിക്കാനായി കൊണ്ടുവരുന്നുണ്ടന്നാണ് അറിയുന്നത്. വന്ധീകരിച്ച തെരുവ് നായ്ക്കളെ ഇവിടെ തന്നെ ഉപേക്ഷിക്കുന്നതായും പരാതിയുണ്ട്. പാലക്കാട് ജില്ലയില്‍ നാല് കേന്ദ്രങ്ങളിലാണ് വന്ധീകരണം നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."