ഭീകരവാദം സാര്‍ക്കിന് ഭീഷണി: ശ്രീലങ്ക
കൊളംബോ: ഭീകരവാദത്തെ ചെറുക്കാനായില്ലെങ്കില്‍ സാര്‍ക്കിന് പ്രസക്തിയില്ലെന്ന് ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രം സിംഗെ. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്നങ്ങള്‍ക്ക് യുദ്ധം പരിഹാരമല്ലെന്നും ശ്രീലങ്കന്‍ പ്രധാനമന്ത്രി പറഞ്ഞു. സാര്‍ക്ക് രാജ്യങ്ങളെ സംബന്ധിച്ച് അതിര്‍ത്തി കടന്നുള്ള ഭീകരവാദം ഏറെ പ്രധാനപ്പെട്ടതാണ്. അത് ഗൗരവമായി ചര്‍ച്ച ചെയ്യണം. വിക്രം സിംഗെ പറഞ്ഞു. ന്യൂഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇന്ത്യ-പാക് പ്രശ്നങ്ങള്‍ കാരണം സാര്‍ക്കിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യമായി നടക്കുന്നില്ലെന്നും വിക്രം സിംഗെ പറഞ്ഞു. യുദ്ധം ഒരു തരത്തിലും ഒന്നിനും പരിഹാരമല്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. നിലവിലെ സാഹചര്യത്തില്‍ പാകിസ്താനില്‍ സാര്‍ക്ക് ഉച്ചകോടി നടത്തുന്നതിനോട് ശ്രീലങ്ക യോജിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."