HOME
DETAILS

യു.എസ് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി സംവാദത്തില്‍ വാഗ്വാദം

  
backup
October 05 2016 | 19:10 PM

%e0%b4%af%e0%b5%81-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%b5%e0%b5%88%e0%b4%b8%e0%b5%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b8%e0%b4%bf%e0%b4%a1%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%b8%e0%b5%8d

ന്യൂയോര്‍ക്ക്: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഉന്നയിക്കാത്ത വിഷയങ്ങള്‍ ഉയര്‍ത്തി യു.എസ് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥികളുടെ സംവാദം (ഡിബേറ്റ്) ശ്രദ്ധേയമായി. സിറിയ, ദേശസുരക്ഷാ വിഷയങ്ങളിലാണ് ഇരു സ്ഥാനാര്‍ഥികളും തമ്മില്‍ വാഗ്വാദം നടന്നത്. പ്രസിഡന്റ് സ്ഥാനാര്‍ഥി സംവാദത്തില്‍ പരാജയപ്പെട്ട റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഡൊണാള്‍ഡ് ട്രംപിനുണ്ടായ നാണക്കേട് മറികടക്കാന്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി മൈക്ക് പെന്‍സ് നടത്തിയ ശ്രമം വിജയം കണ്ടു. ട്രംപിനെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ പ്രതിരോധിക്കാനായില്ലെന്നും മൈക്ക് പെന്‍സിന്റെ പ്രകടനത്തില്‍ പ്രേക്ഷകര്‍ സംതൃപ്തി രേഖപ്പെടുത്തുകയും ഓണ്‍ലൈന്‍ വോട്ടെടുപ്പില്‍ അദ്ദേഹം വിജയിക്കുകയും ചെയ്തു.
പൊതുവെ അമേരിക്കന്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥികളുടെ സംവാദം വലിയതോതില്‍ ചര്‍ച്ചയാകാറില്ല. പ്രസിഡന്റ് സ്ഥാനാര്‍ഥികളായ ഡൊണാള്‍ഡ് ട്രംപും ഹിലരി ക്ലിന്റനും തമ്മില്‍ നടത്തിയ സംവാദത്തില്‍ പരാമര്‍ശിക്കാത്ത വിഷയങ്ങളായ സിറിയയും അഭയാര്‍ഥി പ്രശ്‌നങ്ങളും ഹിലരി ഫൗണ്ടേഷന്റെ അഴിമതിയുമാണ് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥികളുടെ സംവാദത്തില്‍ ചര്‍ച്ചയായത്.
വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഹിലരി ക്ലിന്റന്റെ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ടീംകെയിനും ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി മൈക്ക് പെന്‍സുമാണ് സംവാദത്തില്‍ ഏറ്റുമുട്ടിയത്. ട്രംപ് അമേരിക്ക വിഭജിക്കുമെന്ന മുന്നറിയിപ്പുപോലും ഹിലരി ഉന്നയിച്ചിരുന്നു. ഇന്ത്യാന ഗവര്‍ണറായ പെന്‍സിന് നന്നായി ഗൃഹപാഠം ചെയ്യാനായെങ്കിലും സിറിയയും അഭയാര്‍ഥി പ്രശ്‌നങ്ങളും സംബന്ധിച്ച് അദ്ദേഹം നടത്തിയ വിവാദ പ്രസ്താവനകള്‍ സംവാദത്തെ തീക്ഷണമാക്കി.
സംവാദത്തില്‍ കെയിനിന് പറ്റിയ തെറ്റുകള്‍ ഹിലരിയുടെ പ്രചാരണത്തിന് തടസമാകില്ലെങ്കിലും അടുത്ത പ്രസിഡന്റ് സ്ഥാനാര്‍ഥികളുടെ സംവാദത്തിനുള്ള ചൂണ്ടുപലകയാണെന്നും വിലയിരുത്തുന്നു. അടുത്ത ഞായറാഴ്ച സെന്റ് ലൂയിസിലാണ് പ്രസിഡന്റ് സ്ഥാനാര്‍ഥികളുടെ അടുത്ത സംവാദം നടക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എരുമേലിയിൽ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് അഞ്ചുപേർക്ക് പരിക്ക്

Kerala
  •  24 days ago
No Image

ഗസ്സയിലേക്ക് വീണ്ടും സഹായമെത്തിച്ച് യുഎഇ; 5112 ടണ്‍ അവശ്യവസ്തുക്കളുമായി കപ്പല്‍ ഈജിപ്തിലെത്തി.

uae
  •  24 days ago
No Image

എറണാകുളം ദേശീയപാതയിൽ ബസ് നിയന്ത്രണം വിട്ട് അപകടം; രണ്ടുപേർക്ക് പരിക്ക്

Kerala
  •  24 days ago
No Image

വര്‍ക്ക്‌ഷോപ്പിനുള്ളിൽ ലോറി ഡ്രൈവർ കുത്തേറ്റ് മരിച്ചു; സുഹൃത്ത് കസ്റ്റഡിയിൽ

National
  •  24 days ago
No Image

മറ്റു രാഷ്ട്രങ്ങളുടെ ഔദ്യോഗിക ചിഹ്നങ്ങള്‍ വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി സഊദി അറേബ്യ

Saudi-arabia
  •  24 days ago
No Image

തൃശൂർ എടക്കഴിയൂർ പഞ്ചവടി ബീച്ചിൽ മത്തിക്കൂട്ടം കരയ്ക്കടിഞ്ഞു

Kerala
  •  24 days ago
No Image

മാതാവിനെ കുത്തിക്കൊലപ്പെടുത്തി, സഹോദരനെ ഗുരുതരമായി പരുക്കേല്‍പ്പിച്ചു; യുവാവ് അറസ്റ്റില്‍ 

Kuwait
  •  24 days ago
No Image

മണിപ്പൂരിൽ ബിജെപിക്ക് തിരിച്ചടി; സർക്കാർ സമ്പൂർണ പരാജയമാണെന്ന് എൻപിപി

National
  •  24 days ago
No Image

പറവൂരിലെ മോഷ്ടാക്കളുടെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

latest
  •  24 days ago
No Image

ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഷെയ്ഖ് ഖാലിദ് ബ്രസീലിലെത്തി

uae
  •  24 days ago