ഇറോം ശര്‍മിള കുറ്റവിമുക്ത; രാഷ്ട്രീയപാര്‍ട്ടി പ്രഖ്യാപനം 10ന്
ഇംഫാല്‍: ഇറോം ശര്‍മിളയെ ഇംഫാല്‍ കോടതി കുറ്റവിമുക്തയാക്കി. നീണ്ട 16 വര്‍ഷം നീണ്ട നിരാഹാര സമരത്തിനൊടുവില്‍ കഴിഞ്ഞ ഓഗസ്റ്റ് ഒന്‍പതിനാണ് കോടതി അനുവദിച്ച താല്‍ക്കാലിക ജാമ്യത്തില്‍ ഇറോം പുറത്തിറങ്ങിയത്.
ഇന്നലെ ഇംഫാലിലെ ചിറാപ്പ് കോടതിയില്‍ ഹാജരായ ശര്‍മിളയെ പൂര്‍ണ കുറ്റവിമുക്തയാക്കുകയായിരുന്നു. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി എല്ലാ വര്‍ഷവും ജയിലില്‍ അടക്കുകയായിരുന്നു പതിവ്. ഇംഫാലിലെ നൂറോളം വരുന്ന യുവതീയുവാക്കള്‍ക്കൊപ്പം കോടതിയില്‍ എത്തിയ ശര്‍മിള ഏറെ സന്തോഷവതിയായിരുന്നു. താന്‍ ഇനി സ്വതന്ത്രയാണെന്നും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരരംഗത്തുണ്ടാകുമെന്നും അവര്‍ പറഞ്ഞു. കോടതിക്കു പുറത്തു നടത്തിയ പത്രസമ്മേളനത്തില്‍ 10നു പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം ഉണ്ടാകുമെന്നും തികച്ചും സ്വതന്ത്രമായ രാഷ്ട്രീയ പാര്‍ട്ടിയായാണ് പ്രഖ്യാപിക്കുകയെന്നും അവര്‍ പറഞ്ഞു. ജയിലില്‍നിന്നു പുറത്തിറങ്ങിയപ്പോഴുള്ള അവസ്ഥയില്‍നിന്നു മാറ്റം വന്നിട്ടുണ്ടെന്നും മണിപ്പൂരികള്‍ തന്റെ കൂടെ നില്‍ക്കുമെന്നും അതിനുള്ള തെളിവാണ് കോടതിയില്‍ കൂടെവന്ന ജനക്കൂട്ടമെന്നും ഇറോം കൂട്ടിച്ചേര്‍ത്തു.
ഇറോമിന്റെ രാഷ്ട്രീയപ്രവേശനത്തെ മണിപ്പൂരിലെ രാഷ്ട്രീയകക്ഷികള്‍ ആശങ്കയോടെയാണു നോക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."