കാലിക്കറ്റ് യൂനിവേഴ്‌സിറ്റി അറിയിപ്പുകള്‍
സൗജന്യ പരിശീലനം
എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ബ്യൂറോയുടെ ആഭിമുഖ്യത്തില്‍ സൗജന്യ ഇംഗ്ലീഷ് കമ്മ്യൂനിക്കേഷന്‍ സ്‌കില്‍ പരിശീലന പരിപാടി 17 മുതല്‍ 21 വരെ നടത്തും. യോഗ്യത: ബിരുദം. ഉയര്‍ന്ന പ്രായപരിധി 35 വയസ്. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ൗഴയസീ്വറ.ലാു.ഹയൃ@സലൃമഹമ.ഴീ്.ശി ഒക്‌ടോബര്‍ 15-നകം രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0494 2405540, 9496759202.
ഒഴിവുകള്‍
എന്‍ജിനിയറിങ് കോളജിലെ (സി.യു.ഐ.ഇ.ടി) മെക്കാനിക്കല്‍ എന്‍ജിനിയറിങ്് വിഭാഗത്തിലേക്ക് രണ്ടു ഇന്‍സ്ട്രക്ടര്‍മാരെയും ഒരു ട്രേഡ്‌സ്മാനെയും (സ്മിത്തി) താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ഏഴിന് രാവിലെ 10.30ന് സി.യു.ഐ.ഇ.ടി ഓഫിസില്‍ വെച്ച് വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും. വിവിരങ്ങള്‍ ംംം.രൗശല.േശിളീ വെബ്‌സൈറ്റില്‍.
അപേക്ഷ ക്ഷണിച്ചു
ഹെല്‍ത്ത് സെന്ററിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മെഡിക്കല്‍ ഓഫിസറെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അവസാന തിയതി 19. യോഗ്യത: എം.ബി.ബി.എസ് ഡിഗ്രിയും മെഡിക്കല്‍ കൗണ്‍സിലില്‍ രജിസ്‌ട്രേഷനും അഞ്ചു വര്‍ഷത്തെ ജോലി പരിചയവും. പ്രായം: 2016 ജനുവരി ഒന്നിന് 60 വയസ് കവിയരുത്. പ്രതിമാസ മൊത്ത വേതനം: 45,000 രൂപ. വിവരങ്ങള്‍ വെബ്‌സൈറ്റില്‍.
റഗുലര്‍പ്രൈവറ്റ് വിദൂരവിദ്യാഭ്യാസം അവസാന വര്‍ഷ ബി.എബി.എസ്.സിബി.കോംബി.ബി.എബി.എ അഫ്‌സല്‍-ഉല്‍-ഉലമ പാര്‍ട്ട് മൂന്ന് സപ്ലിമെന്ററിഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴകൂടാതെ ഏഴു മുതല്‍ 28 വരെയും 150 രൂപ പിഴയോടെ നവംബര്‍ നാലു വരെയും അപേക്ഷിക്കാം.
ആല്‍ഫാ-ന്യൂമെറിക് രജിസ്റ്റര്‍ നമ്പറുള്ളവര്‍ ഓണ്‍ലൈനിലും ന്യൂമെറിക് രജിസ്റ്റര്‍ നമ്പറുള്ളവര്‍ സാധാരണ ഫോമിലും അപേക്ഷിക്കണം. ഇത് യു.ജി-വാര്‍ഷിക പാറ്റേണ്‍ വിദ്യാര്‍ഥികള്‍ക്കുള്ള അവസാന അവസരമായിരിക്കും.
ടീച്ചര്‍ എഡ്യുക്കേഷന്‍ കേന്ദ്രങ്ങളിലെയും അഫിലിയേറ്റഡ് കോളജുകളിലെയും രണ്ടാം സെമസ്റ്റര്‍ ബി.എഡ് (2012-14 പ്രവേശനം) സപ്ലിമെന്ററി പരീക്ഷക്ക് ഏഴു മുതല്‍ പിഴകൂടാതെ 22 വരെയും 150 രൂപ പിഴയോടെ 31 വരെയും ഓണ്‍ലൈനില്‍ അപേക്ഷിക്കാം. ഇത് 2012-14 പ്രവേശനം ബി.എഡ് വിദ്യാര്‍ത്ഥികള്‍ക്കുള്ള അവസാന അവസരമായിരിക്കും.
ഒന്ന്, രണ്ട്, മൂന്ന്, നാല് വര്‍ഷ ബി.എസ്.സി നഴ്‌സിംഗ് സപ്ലിമെന്ററി (2008, 2009 പ്രവേശനം മാത്രം) പരീക്ഷകള്‍ക്ക് 19 വരെയും 150 രൂപ പിഴയോടെ 22 വരെയും ഓണ്‍ലൈനില്‍ അപേക്ഷിക്കാം. ഇത് 2008 പ്രവേശനം വിദ്യാര്‍ഥികള്‍ക്കുള്ള അവസാന അവസരമായിരിക്കും.
പരീക്ഷകള്‍ മാറ്റി
ഒക്‌ടോബര്‍ അഞ്ചിന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി.
സ്‌പോട്ട് പെയ്‌മെന്റ് ക്യാംപ്
വിദൂരവിദ്യാഭ്യാസം മൂന്നാം സെമസ്റ്റര്‍ ബി.എ,ബി.എസ്.സി,ബി.കോം,ബി.ബി.എ (സി.സി.എസ്.എസ്-നവംബര്‍ 2015) സപ്ലിമെന്ററിഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ മൂല്യനിര്‍ണയത്തിനുള്ള സ്‌പോട്ട് പെയ്‌മെന്റ് ക്യാംപ് ആറിന് സര്‍വകലാശാലാ ലൈഫ്‌ലോങ് ലേണിങ് ആന്‍ഡ് എക്സ്റ്റന്‍ഷന്‍ വകുപ്പില്‍ നടക്കും. മാര്‍ക്കുകളും ബില്ലും സഹിതം എല്ലാ ചീഫ് എക്‌സാമിനര്‍മാരും ഉച്ചക്ക് രണ്ടിനകം ക്യാംപില്‍ ഹാജരാകണം.
പരീക്ഷ
ഡിപ്ലോമ ഇന്‍ ജെമ്മോളജി സപ്ലിമെന്ററി പരീക്ഷ ഒക്‌ടോബര്‍ 19-ന് രാവിലെ 9.30-ന് ആരംഭിക്കും.
അഞ്ചാം സെമസ്റ്റര്‍ ബി.എസ്.സി ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കാറ്ററിങ് സയന്‍സ്‌ളിനറി ആര്‍ട്‌സ് (സി.യു.സി.ബി.സി.എസ്.എസ്) റഗുലര്‍ പരീക്ഷ 21-ന് ആരംഭിക്കും.
എട്ടാം സെമസ്റ്റര്‍ ബി.ടെക്പാര്‍ട്ട് ടൈം ബി.ടെക് (2009 സ്‌കീം) സപ്ലിമെന്ററി ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ നവംബര്‍ ഒന്‍പതിന് ആരംഭിക്കും.
വിദൂരവിദ്യാഭ്യാസം രണ്ടാം വര്‍ഷ ബി.എബി.എസ്.സിബി.കോംബി.ബി.എബി.എ അഫ്‌സല്‍-ഉല്‍-ഉലമ പാര്‍ട്ട് ഒന്ന്, രണ്ട് സപ്ലിമെന്ററിഇംപ്രൂവ്‌മെന്റ്, ഒന്നാം വര്‍ഷ ബി.എ-പി.ഒ.ടി സപ്ലിമെന്ററിഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് നവംബര്‍ ഒന്‍പതിന് ആരംഭിക്കും.
പഠനവകുപ്പിലെ രണ്ടാം സെമസ്റ്റര്‍ എല്‍.എല്‍.എം (2015 പ്രവേശനം) റഗുലര്‍ പരീക്ഷ ഒക്‌ടോബര്‍ 26-ന് ആരംഭിക്കും.
എസ്.ഡി.ഇ എം.ബി.എ ട്യൂഷന്‍ ഫീ
വിദൂരവിദ്യാഭ്യാസം എം.ബി.എ (2015 പ്രവേശനം) രണ്ടാം സെമസ്റ്റര്‍ ട്യൂഷന്‍ ഫീ 10,000 രൂപ പിഴകൂടാതെ 15 വരെയും 100 രൂപ പിഴയോടെ 31 വരെയും അടക്കാം. വിവരങ്ങള്‍ വെബ്‌സൈറ്റില്‍.
പരീക്ഷാഫലം
മൂന്നാം സെമസ്റ്റര്‍ ബി.എ,ബി.എസ്.ഡബ്ല്യൂ.ബി.വി.സി, ബി.എ അഫ്‌സല്‍-ഉല്‍-ഉലമ (സി.സി.എസ്.എസ്) സപ്ലിമെന്ററി,ഇംപ്രൂവ്‌മെന്റ് (നവംബര്‍ 2015) പരീക്ഷാഫലങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. പുനര്‍മൂല്യനിര്‍ണയത്തിന് നിര്‍ദ്ദിഷ്ട ഫോമില്‍ ഒക്‌ടോബര്‍ 20 വരെ അപേക്ഷിക്കാം.
2016 ജൂണില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.കോം, എം.എ ഇംഗ്ലീഷ് (സി.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റില്‍ ലഭ്യമാണ്.
അഞ്ചാം സെമസ്റ്റര്‍ ബി.ടെക് കെമിക്കല്‍ എഞ്ചിനീയറിംഗ് (09 സ്‌കീം) റഗുലര്‍, പാര്‍ട്ട്‌ടൈം സപ്ലിമെന്ററി നവംബര്‍ 2015 പരീക്ഷാഫലം വെബ്‌സൈറ്റില്‍ ലഭ്യമാണ്. പുനര്‍മൂല്യനിര്‍ണയത്തിന് ഒക്‌ടോബര്‍ 19 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റര്‍ എം.എച്ച്.എ ഡിസംബര്‍ 2015 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഉത്തരക്കടലാസ് തിരിച്ചറിയാന്‍ ആഗ്രഹിക്കുന്നവര്‍ 15 ദിവസത്തിനകം പരീക്ഷാഭവനുമായി ബന്ധപ്പെടുക.
ബിരുദ പരീക്ഷകളുടെ സിലബസ്
സി.സി.എസ്.എസ്‌സി.യു.സി.എസ്.എസ് ഒഴികെയുള്ള വിവിധ ബിരുദ പരീക്ഷകളുടെ 2016-ലെ സിലബസ് അവസരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
പി.ജി ഏകജാലകം
പി.ജി ഏകജാലക പ്രവേശനത്തില്‍ കോളജ് പഠനവകുപ്പുകളില്‍ ഒക്‌ടോബര്‍ അഞ്ചിന് ശേഷം ഒഴിവുവരുന്ന സീറ്റുകളിലേക്ക് പരിഗണിക്കപ്പെടാവുന്ന വിദ്യാര്‍ഥികളുടെ റാങ്ക് ലിസ്റ്റ് ഒക്‌ടോബര്‍ ആറിന് സര്‍വകലാശാലാ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും.
ലിസ്റ്റ് കോളജ് പഠനവകുപ്പ് നോട്ടീസ് ബോര്‍ഡിലും പ്രദര്‍ശിപ്പിക്കും. ഇതുപ്രകാരമുള്ള പ്രവേശനം ഒക്‌ടോബര്‍ 14-ന് നടത്തും. അന്ന് പന്ത്രണ്ട് മണിക്കകം റിപ്പോര്‍ട്ട് ചെയ്യുന്ന വിദ്യാര്‍ഥികളില്‍ നിന്നും തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റില്‍ നിന്ന് മാത്രമേ പ്രവേശനം നടത്തുകയുള്ളൂ. ഒന്നില്‍ കൂടുതല്‍ സെന്ററുകളില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ ബന്ധപ്പെട്ട രേഖകളുടെ പകര്‍പ്പ് സഹിതം പ്രതിനിധികളെ അയക്കണം.
എം.എ ഇംഗ്ലീഷ് ഭാഷാ സാഹിത്യം- വൈവാ വോസി
വിദൂരവിദ്യാഭ്യാസം ഒന്നാം വര്‍ഷ എം.എ ഇംഗ്ലീഷ് ഭാഷാ സാഹിത്യം വൈവാ വോസി ഒക്‌ടോബര്‍ 18 മുതല്‍ കാലിക്കറ്റ് സര്‍വകലാശാലാ സ്‌പെഷ്യല്‍ സപ്ലിമെന്ററി സെല്‍ (കോഴിക്കോട്, മലപ്പുറം,വയനാട് ജില്ലക്കാര്‍ക്ക്), തൃശൂര്‍ സെന്റ് തോമസ് കോളജ് (തൃശൂര്‍, പാലക്കാട് ജില്ലക്കാര്‍ക്ക്) എന്നിവിടങ്ങളില്‍ നടക്കും. വിവരങ്ങള്‍ വെബ്‌സൈറ്റില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."