കൗണ്‍സിലര്‍മാരുടെ വീടാക്രമിച്ച സംഭവം: അടിയന്തിര പ്രമേയത്തിനു അനുമതി നിഷേധിച്ചു
ഗുരുവായൂര്‍: രണ്ട് നഗരസഭ കൗണ്‍സിലര്‍മാരുടെ വീടാക്രമിച്ച സംഭവത്തില്‍ പ്രതിഷേധിക്കാനും പ്രതികളെ പിടികൂടാത്ത പൊലിസ് അനാസ്ഥക്കുമെതിരെ കൊണ്ടുവന്ന അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് ഗുരുവായൂര്‍ നഗരസഭാ യോഗം വാഗ്‌വാദത്തിലും ബഹളത്തിലും മുങ്ങി. ആഴ്ചകള്‍ക്കുമുമ്പ് സി.പി.ഐ കൗണ്‍സിലര്‍ അഭിലാഷ്.വി.ചന്ദ്രന്റെയും ദിവസങ്ങള്‍ക്കു മുമ്പ് കോണ്‍ഗ്രസ് കൗണ്‍സിലര്‍ ശ്രീന സുവീഷിന്റെയും വീടുകള്‍ക്കുനേരെയാണ് ആക്രമണമുണ്ടായത്. രണ്ടിടത്തും കഞ്ചാവ് മാഫിയയാണ് ആക്രമണത്തിനു പിന്നിലെന്നാണ് ആരോപണം. ആക്രമണങ്ങളിലും പൊലിസ് അനാസ്ഥയിലും പ്രതിഷേധിക്കാനാണ് ഇന്നലത്തെ കൗണ്‍സിലില്‍ കോണ്‍ഗ്രസിലെ ബഷീര്‍ പൂക്കോട്ടില്‍ അടിയന്തിര പ്രമേയം കൊണ്ടുവന്നത്. ചെയര്‍പേഴ്‌സണ്‍ പ്രൊഫ. പി.കെ ശാന്തകുമാരി ഇതിന് അനുമതി നിഷേധിച്ചതോടെ യോഗം വാഗ്‌വാദത്തിലും ബഹളത്തിലും മുങ്ങി. പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ഇതോടെ അജണ്ടകള്‍ പാസ്സാക്കിയതായി പ്രഖ്യാപിച്ച് ചെയര്‍മാന്‍ യോഗം പിരിച്ചുവിട്ടു. കൗണ്‍സിലില്‍ നിന്നിറങ്ങിയ യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ വായനശാല വളപ്പിലെ ഗാന്ധിപ്രതിമക്കു മുന്നില്‍ സൂചനാ സത്യാഗ്രഹമിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."