HOME
DETAILS

ആവേശത്തിന്റെ മഞ്ഞക്കടലിരമ്പം

  
backup
October 05 2016 | 19:10 PM

%e0%b4%86%e0%b4%b5%e0%b5%87%e0%b4%b6%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%ae%e0%b4%9e%e0%b5%8d%e0%b4%9e%e0%b4%95%e0%b5%8d%e0%b4%95%e0%b4%9f%e0%b4%b2%e0%b4%bf

കൊച്ചി: ആവേശം അലകടല്‍ തീര്‍ത്ത ആരവങ്ങള്‍ക്കു നടുവില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഹോം പോരാട്ടം നടന്നതു കനത്ത സുരക്ഷയുടെ നടുവില്‍. ഐ.എസ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് പൊലിസ് ഒരുക്കിയത്. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ 1500 പൊലിസുകാരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരുന്നത്. കനത്ത സുരക്ഷയിലും ഫുട്‌ബോള്‍ പ്രേമികള്‍ സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തി. ആവേശത്തിനു തെല്ലും കുറവില്ലായിരുന്നു. മഞ്ഞയില്‍ കുളിച്ച് ഗാലറികളിലേക്ക് കാല്‍പന്തു പ്രേമികള്‍ ഇരമ്പിക്കയറി. സ്വന്തം ടീമിനു ആവേശം പകരാന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറും തെലുങ്ക് സിനിമാ താരാങ്ങളായ ചിരഞ്ജീവിയും നാഗാര്‍ജുനയും എത്തിയിരുന്നു. ബ്ലാസ്റ്റേഴ്‌സിന്റെ യൂത്ത് ബ്രാന്റ് അംബാസിഡര്‍ നിവിന്‍ പോളിയും ഗാലറിയില്‍ ആവേശം പകരാനെത്തി. മുഖ്യമന്ത്രി പിണറായി വിജയനും കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഹോം മത്സരത്തിനു കൊച്ചിയില്‍ എത്തി. സച്ചിന് ഒപ്പമിരുന്ന് കളി കണ്ടാണ് മുഖ്യമന്ത്രി മടങ്ങിയത്.
ആദ്യ പോരില്‍ നോര്‍ത്ത്ഈസ്റ്റിനോടു പരാജയപ്പെട്ടെങ്കിലും ടീമിന് ആവേശവുമായി കാല്‍പന്തു കളിയെ നെഞ്ചിലേറ്റിവര്‍ ഒഴുകിയെത്തി. സ്വന്തം കാണികള്‍ക്ക് മുന്നില്‍ മാര്‍ക്വീ താരം ആരോണ്‍ ഹ്യൂസ് ഇല്ലാതയാണ് ബ്ലാസ്റ്റേഴ്‌സ് കളത്തിലിറങ്ങിയത്. വടക്കന്‍ അയര്‍ലന്‍ഡ് ദേശീയ ടീമിലേക്ക് തിരിച്ചു വിളിച്ച ഹ്യൂസ് നാട്ടിലേക്ക് മടങ്ങിയത് ബ്ലാസ്റ്റേഴ്‌സിനു തിരിച്ചടിയായി. ഹ്യൂസില്ലാത്ത ബ്ലാസ്റ്റേഴ്‌സ് പ്രതിരോധതത്തെ ആശങ്കയോടെയാണ് ഫുട്‌ബോള്‍ പ്രേമികള്‍ കണ്ടത്.
ചൊവ്വാഴ്ച അര്‍ധ രാത്രി മുതല്‍ തന്നെ കൊച്ചിയിലേക്ക് ജനങ്ങള്‍ ഒഴുകിയെത്തി തുടങ്ങിയിരുന്നു. എങ്ങും മഞ്ഞ ജഴ്‌സി അണിഞ്ഞവര്‍ മാത്രം.
വടക്കു മുതല്‍ തെക്കു വരെ കാല്‍പന്തുകളിയെ നെഞ്ചിലേറ്റിയവര്‍ ഒരു മനസോടെ കൊച്ചിയെ അക്ഷരാര്‍ഥത്തില്‍ മഞ്ഞക്കടലാക്കി. അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന ധീര ജവാന്‍മാര്‍ക്ക് അഭിവാദ്യം അര്‍പ്പിക്കുന്ന ബാനറുമായി കാസര്‍കോട് നിന്നുമെത്തിയ ഒരു സംഘം സോക്കര്‍ പ്രേമികള്‍ ആവേശം തീര്‍ത്തു.
ബ്ലാസ്റ്റേഴ്‌സിന്റെ പതാകകളും ജഴ്‌സിയും വില്‍ക്കുന്നവരെ കൊണ്ട് രാവിലെ തന്നെ സ്റ്റേഡിയ പരിസരം നിറഞ്ഞിരുന്നു. മലബാറില്‍ നിന്നുള്ള ഫുട്‌ബോള്‍ പ്രേമികള്‍ രാവിലെ തന്നെ സ്റ്റേഡിയത്തിനു പുറത്തെത്തി ആഘോഷങ്ങള്‍ക്കു തുടക്കമിട്ടു. പിന്നാലെ കൊച്ചിയിലെയും സമീപ ജില്ലകളിലെയും ഫുട്‌ബോള്‍ ക്ലബുകളും ആരാധകരും ബാന്റും ചെണ്ട മേളവുമായി രംഗം കൊഴുപ്പിച്ചു. വൈകിട്ട് അഞ്ചിന് ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ ഗ്രൗണ്ടിലേക്ക് എത്തി. ഈ സമയത്തു തന്നെ പതിനായിരക്കണക്കിനു പേര്‍ ഗ്രൗണ്ടിലെത്തിയിരുന്നു. അധികം കഴിയും മുന്‍പേ അത്‌ലറ്റിക്കോ താരങ്ങളും വാം അപ്പിനായി മൈതാനത്തേക്ക്. സച്ചിന്‍ സ്റ്റേഡിയത്തില്‍ എത്തിയതിനു ശേഷമാണ് ഗാലറിയിലേക്ക് ജനങ്ങള്‍ ഒഴുകിയത്.  വാം അപ്പ് പൂര്‍ത്തിയാക്കി ഇരു ടീമുകളും മൈതാനം വിടുമ്പോള്‍ സ്റ്റേഡിയം ഏറെക്കുറെ മഞ്ഞക്കടലായി മാറിയിരുന്നു.
ആദ്യ പകുതിക്ക് പിന്നാലെ സച്ചിന്‍ ടെണ്ടുല്‍ക്കറും ചിരംജീവിയും മൈതാനത്തേക്ക് ഇറങ്ങിയതോടെ ഗാലറി ഇളകി മറിഞ്ഞു. പൂത്തിരികളുടെയും ചെണ്ട മേളത്തിന്റെയും ബ്യൂഗിള്‍ നാദത്തിന്റെയും അകമ്പടിയിലാണ് പന്തുതട്ടാന്‍ ബ്ലാസ്റ്റേഴ്‌സും അത്‌ലറ്റിക്കോ കൊല്‍കത്ത താരങ്ങളും മൈതാനത്തേക്ക് എത്തിയത്. ബ്ലാസ്റ്റേഴ്‌സിന്റെ ഓരോ മുന്നേറ്റത്തിലും തിരമാലകള്‍ പോലെ ആര്‍ത്തിരമ്പിയ കാണികള്‍, അത്‌ലറ്റിക്കോ മികച്ച മുന്നേറ്റങ്ങള്‍ നടത്തിയപ്പോള്‍ ആര്‍ത്തുവിളിച്ച് അവരെയും പ്രോത്സാഹിപ്പിച്ചു. 54,900 കാണികളാണ് കളി കാണാനെത്തിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അലിഗഡ് മുസ്‌ലിം സര്‍വ്വകലാശാലക്ക് ന്യൂനപക്ഷ പദവിക്ക് അര്‍ഹത, പദവി തുടരും; സുപ്രിം കോടതിയുടെ നിര്‍ണായക വിധി

National
  •  a month ago
No Image

'കുറഞ്ഞ നിരക്കില്‍ ഫോണ്‍ റീച്ചാര്‍ജ് ചെയ്യാം', ലിങ്കില്‍ ക്ലിക്ക് ചെയ്യരുത്; മുന്നറിയിപ്പുമായി കേരള പൊലിസ്

Kerala
  •  a month ago
No Image

തിരുവനന്തപുരം മാനവീയം വീഥിയില്‍ യുവാവിന് നെഞ്ചില്‍ കുത്തേറ്റു

Kerala
  •  a month ago
No Image

എ.ഡി.എമ്മിന്റെ മരണം: പി.പി ദിവ്യക്ക് ജാമ്യം

Kerala
  •  a month ago
No Image

കാണാതായ ഡെപ്യൂട്ടി തഹസില്‍ദാര്‍ കര്‍ണാടകയില്‍?; ഭാര്യയുമായി ഫോണില്‍ സംസാരിച്ചു, പോയത് മാനസിക പ്രയാസം കൊണ്ടെന്ന് മറുപടി

Kerala
  •  a month ago
No Image

ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലെന്ന് ഗൂഗ്ള്‍; മല്ലു ഹിന്ദു ഓഫീസേഴ്‌സ് വാട്‌സ്ആപ് ഗ്രൂപ്പ് വിവാദത്തില്‍ ഗോപാലകൃഷ്ണന്റെ കുരുക്ക് മുറുകുന്നു  

Kerala
  •  a month ago
No Image

പൊലിസുകാരുടെ മാനസികസമ്മര്‍ദം കുറയ്ക്കാനുള്ള ക്ലാസിലെത്താന്‍ വൈകിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മെമ്മോ

Kerala
  •  a month ago
No Image

സ്വകാര്യ ബസുകള്‍ക്ക് 140 കി.മീറ്ററിനു മുകളില്‍ പെര്‍മിറ്റ് നല്‍കുമെന്ന  ഹൈകോടതി വിധിക്കെതിരേ കെഎസ്ആര്‍ടിസി അപ്പീല്‍ നല്‍കിയേക്കും

Kerala
  •  a month ago
No Image

ഗസ്സയിലും ലബനാനിലും കൂട്ടക്കുരുതി തുടര്‍ന്ന് ഇസ്‌റാഈല്‍:  നൂറിലേറെ പേര്‍ കൊല്ലപ്പെട്ടു

International
  •  a month ago
No Image

ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് പടിയിറങ്ങുന്നു; വിരമിക്കല്‍ 10ന്- ഇന്ന് അവസാന പ്രവൃത്തി ദിനം

National
  •  a month ago