റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പാടശേഖര തോടിന് തടസമാകില്ല
അരിമ്പൂര്‍: കൈപ്പിള്ളി എറവ് അകമ്പാടം ഹരിത റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പാടശേഖരത്തിലേക്ക് വെള്ളമൊഴുകുന്ന തോടിന്റെ പ്രവര്‍ത്തനത്തെ ഒരു നിലക്കും ബാധിക്കുന്നില്ലെന്ന് സ്ഥലം സന്ദര്‍ശിച്ച കൃഷി വകുപ്പിന്റെ ഉന്നത ഉദ്യോഗസ്ഥ സംഘത്തിന് ബോധ്യപ്പെട്ടു. ഇന്നലെ വൈകീട്ട് നാലോടെ സ്ഥലത്തെത്തിയ സംഘം എതിര്‍പ്പറിയിച്ചവരുമായും അനുകൂലിച്ചവരുമായും ചര്‍ച്ച നടത്തി.
തൃശൂര്‍ പ്രിന്‍സിപ്പള്‍ കൃഷി ഓഫിസര്‍ പ്രസാദ് മാത്യു, വാട്ടര്‍മാനേജ്‌മെന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ വി.ബി ശ്രീദേവി, കൃഷി ഓഫീസര്‍ എസ്.മിനി, കൃഷി അസിസ്റ്റന്റ് അനസ്.എ എന്നിവരടങ്ങിയ ഉദ്യോഗസ്ഥ സംഘമാണ് കാര്യങ്ങള്‍ വിലയിരുത്താനെത്തിയത്. കോള്‍പടവ് കമ്മറ്റി കോടതിയില്‍ നിന്ന് സ്റ്റേ ഉത്തരവ് വാങ്ങിയതോടെ റോഡിന്റെ നിര്‍മ്മാണം നിലച്ചിരുന്നു.
ഇതിന് പിറകെയാണ് സംഘം കാര്യങ്ങള്‍ വിലയിരുത്താനെത്തിയത്. പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കുന്നതിന്റെ ഭാഗമായി പാടശേഖര സമിതി വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവരുടെ സംയുക്ത യോഗം അടുത്ത ദിവസം വിളിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാത മോഹന്‍ദാസ് പറഞ്ഞു.
കൃഷിയെ പൂര്‍ണമായും സംരക്ഷിച്ച് ഹരിത റോഡ് യാഥാര്‍ഥ്യമാക്കുകയാണ് ലക്ഷ്യമെന്നും അവര്‍ പറഞ്ഞു. എതിര്‍പ്പറിയിച്ചവരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. റോഡ് നിര്‍മാണവുമായി ബന്ധപെട്ട് പാടശേഖരത്തിലേക്കുള്ള തോടിന്റെ വ്യാസം കുറയുമെന്ന പാടശേഖരത്തിന്റെ വാദത്തില്‍ കഴമ്പില്ലെന്ന് ഉദ്യോഗസ്ഥ സംഘം പരിശോധനക്ക് ശേഷം വിലയിരുത്തി.
കൂടുതല്‍ ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കാനാകുമെന്നും സംഘം വിലയിരുത്തി. പഞ്ചായത്ത് പ്രസിഡന്റ് സുജാത മോഹന്‍ദാസ്, വികസന ചെയര്‍പേഴ്‌സണ്‍ സിന്ധു സഹദേവന്‍, വാര്‍ഡ് അംഗം സി.പി പോള്‍, പഞ്ചായത്ത് സെക്രട്ടറി എം.അംബിക, അസി.സെക്രട്ടറി കെ.പ്രദീപ്, പടവ് സെക്രട്ടറി കൊച്ചപ്പന്‍, ഭാരവാഹിയായ ഉണ്ണികൃഷ്ണന്‍ എറവ്, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ കെ.ആര്‍ ബാബുരാജ്, എ.എല്‍ റാഫേല്‍, പി.എ ജോസ്, കവി രാവുണ്ണി എന്നിവരുടെയും നാട്ടുക്കാരുടെയും സാന്നിധ്യത്തിലായിരുന്നു സംഘം സ്ഥലം സന്ദര്‍ശിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."