ഉദ്യോഗസ്ഥരുടെ നിസംഗത വിദ്യാര്‍ഥികളെ ദുരിതത്തിലാക്കുന്നു
എരുമപ്പെട്ടി: വടക്കാഞ്ചേരി സബ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് കാര്യാലയത്തിന്റെ അനാസ്ഥ വിദ്യാര്‍ഥികളെ ദുരിതത്തിലാക്കുന്നു. ബസില്‍ യാത്രചെയ്ത് പഠനം നടത്തുന്ന നൂറുകണക്കിന് വിദ്യാര്‍ഥികളാണ് ഉദ്യോഗസ്ഥരുടെ നിസംഗതമൂലം കഷ്ടതയനുഭവിക്കുന്നത്. വെള്ളറക്കാട് അസ്ഹര്‍ വ്യുമണ്‍സ് കോളേജിലെ വിദ്യാര്‍ഥികളാണ് കണ്‍സെഷന്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയാതെ ബസ് യാത്രയില്‍ ദുരിതമനുഭവിക്കുന്നത്. കണ്‍സെഷന്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയാത്ത വിവരം നിരവധി തവണ ഉദ്യോഗസ്ഥരെ അറിയിച്ചുവെങ്കിലും ബന്ധപ്പെട്ട വെബ്‌സൈറ്റ് തകരാറിലാണെന്നാണ് കഴിഞ്ഞ ഒരു മാസമായി ഇവര്‍ പറയുന്നത്. പഠനത്തിനായി ദൂരസ്ഥലങ്ങളില്‍ നിന്നും ബസ് മാര്‍ഗം വരുന്ന വിദ്യാര്‍ഥികള്‍ക്ക് കണ്‍സെഷന്‍ ലഭ്യമല്ലാത്തതിനാല്‍ ഒരു ദിവസം 50 രൂപയോളം യാത്രക്കായി ചിലവ് വരുന്നുണ്ട്. ട്രാന്‍സ്‌പോര്‍ട്ട് കാര്യാലയത്തിലെ ഉദ്യോഗസ്ഥരുടെ നിരുത്തരവാദപരമായ സമീപനമാണ് വിദ്യാര്‍ഥികളുടെ ഈ ദുരവസ്ഥക്ക് കാരണമെന്നും വിദ്യാര്‍ഥികളുടെ യാത്ര സുഗമമാക്കുന്നതിനായി ബന്ധപ്പെട്ടവര്‍ ഇടപെട്ട് നടപടിയെടുക്കണമെന്നും കോളജ് അധികൃതര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."