ഓപറേഷന് ഗുരുകുലം പദ്ധതി പരാജയം; മലയോരത്തു കഞ്ചാവ് ഉപയോഗം കൂടുന്നു
കുന്നുംകൈ: കഞ്ചാവിന്റെ ലഹരിയില്‍ മയങ്ങുന്നവരുടെ എണ്ണം ജില്ലയില്‍ ക്രമാതീതമായി വര്‍ധിക്കുമ്പോഴും ഓപറേഷന് ഗുരുകുലം പദ്ധതി പരാജയം. നേരത്തെ ടൗണുകള്‍ കേന്ദ്രീകരിച്ചാണു കഞ്ചാവ് ഉപയോഗം കൂടുതലെങ്കിലും ഇപ്പോള്‍ ഇത് മലയോരക്കേക്കു വ്യാപിച്ചിട്ടുണ്ട്. ഇതില്‍ സ്കൂള്‍വിദ്യാര്‍ഥികള്‍ മുതല്‍ മറുനാടന്‍ തൊഴിലാളികള്‍ വരെയുണ്ട്.
കഞ്ചാവ് ഉപയോഗിക്കുന്നവരില്‍ ഏറെയും എട്ടു മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്ഥികളാണന്നാണ് ഞെട്ടിക്കുന്ന വിവരം. ഓപറേഷന് ഗുരുകുലം പദ്ധതിയും ഷാഡോ പൊലിസും വേണ്ടത്ര ജാഗ്രത പുലര്‍ത്താത്തതാണ് കഞ്ചാവ് ഉപയോഗം വര്‍ധിക്കുന്നതിന്റെ പ്രധാന കാരണമെന്നും ആരോപണമുണ്ട്.
പശ്ചിമബംഗാള്‍, അസം, ഒറീസ സ്വദേശികളാണ് ഇതിനു പിന്നിലെന്നാണു വിവരം. ലഹരിവസ്തുക്കള്‍ കൈവശംവെക്കുന്നതിന്റെ സൂചനകള്‍ ലഭിക്കാറുണ്ടെങ്കിലും ബന്ധപ്പെട്ട അധികൃതര്‍ അന്വേഷിച്ചെത്തുമ്പോള്‍ കണ്ടെത്താന്‍ കഴിയാറില്ല. വെള്ളരിക്കുണ്ട്, വള്ളിക്കടവ്, ഭീമനടി എന്നിവിടങ്ങളില്‍ ദിനം പ്രതി കഞ്ചാവ് എത്തിച്ചുകൊടുക്കുന്ന സംഘം തന്നെ പ്രവര്‍ത്തിക്കുന്നതായും സൂചനയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."