വിപണിയില്‍ കൃത്രിമ കോഴിമുട്ട; ആരോഗ്യത്തിനു ഭീഷണിയെന്ന് ആശങ്ക
നീലേശ്വരം: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കൃത്രിമ കോഴിമുട്ടകളുടെ വില്‍പന വ്യാപകം. തമിഴ്‌നാട്ടില്‍ നിന്നാണ് ഇത്തരം മുട്ടകള്‍ കേരളത്തിലെ വിപണിയിലേക്കെത്തിക്കുന്നത്. രാസവസ്തുക്കള്‍ ഉപയോഗിച്ചു നിര്‍മിക്കുന്ന കൃത്രിമ മുട്ടകള്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കു കാരണമാകും.
തമിഴ്‌നാട്ടില്‍ കുടില്‍ വ്യവസായമായാണ് ഇത്തരം മുട്ടകള്‍ നിര്‍മിക്കുന്നത്. ഇവ കണ്ടെത്താനും തിരിച്ചറിയാനും ആരോഗ്യവകുപ്പിനും കഴിയുന്നില്ല. വൃക്കകള്‍ക്കും കരളിനും ഗുരുതരമായ രോഗങ്ങള്‍ ഇവ കഴിക്കുന്നതു മൂലമുണ്ടാകും. മുട്ടയുടെ വെള്ള സ്റ്റാര്‍ച്ച് റൈസിന്‍, സോഡിയം ആല്‍ഗിനേറ്റ് എന്നിവയാണു ഉപയോഗിക്കുന്നത്. ഇതിനെ ദ്രാവക രൂപത്തില്‍ നിലനിര്‍ത്താന്‍ ഒരുതരം ആല്‍ഗയുടെ സത്തും ഉപയോഗിക്കുന്നു. പൊട്ടാസ്യം ആലം, ജെലാറ്റിന്‍, കാല്‍സ്യം ക്ലോറൈഡ് എന്നിവ ഉപയോഗിച്ചാണു മഞ്ഞക്കരുക്കള്‍ ഉണ്ടാക്കുന്നത്. കാല്‍സ്യം കാര്‍ബണേറ്റ്, ജിപ്‌സം, പെട്രോളിയം, മെഴുക് എന്നിവയാണ് മുട്ടത്തോടു നിര്‍മിക്കാന്‍ ഉപയോഗിക്കുന്നത്.
യഥാര്‍ഥമാണെന്നു തോന്നാനായി കോഴിക്കാഷ്ഠവും പുരട്ടും. ഇത്തരം മുട്ടകള്‍ പൊട്ടിച്ചു ദിവസങ്ങള്‍ കഴിഞ്ഞാലും മണമുണ്ടാകില്ല. മുട്ടത്തോടു പൊട്ടിച്ചാലും ഉള്‍ഭാഗം പൊട്ടുകയുമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."