തട്ടുകടകളില്‍ സി.സി ടി.വി കാമറകള്‍ സ്ഥാപിച്ചു തുടങ്ങി
കൊച്ചി: നഗരത്തില്‍ സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി തട്ടുകടകളില്‍ സി.സി ടി.വി കാമറകള്‍ സ്ഥാപിച്ചു തുടങ്ങി.
സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാനും കടകളുടെ സുരക്ഷയും മുന്‍നിര്‍ത്തി കാമറകള്‍ സ്ഥാപിക്കണമെന്ന സിറ്റി പൊലിസിന്റെ നിര്‍ദേശമാണ് കടയുടമകള്‍ നടപ്പാക്കുന്നത്.
രാത്രി 12 ന്‌ശേഷം പ്രവര്‍ത്തിക്കുന്ന തട്ടുകളിലാണ് കാമറ സ്ഥാപിക്കുന്നത്. കുറ്റവാളികളും സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തകരും സെക്കന്റ് ഷോ കഴിഞ്ഞ് തട്ടുകളിലെത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് സിറ്റി പൊലിസ് നിര്‍ദേശം നല്‍കിയത്. മദ്യപാനികളും മോഷ്ടാക്കളും കടകളില്‍ അക്രമം നടത്തുന്നത് പതിവാണ്.
ഇത്തരക്കാരെ നിരീക്ഷിക്കാനും ലക്ഷ്യമിട്ടാണ് പദ്ധതി തയ്യാറാക്കിയത്. ഇത് സംബന്ധിച്ച് തട്ടുകടക്കാരും പൊലിസും ചര്‍ച്ച നടത്തി. കാമറ കടയുടമയുടെ സ്വന്തം ചെലവിലാണ് സ്ഥാപിക്കുക.
കാമറയിലെ ദൃശ്യങ്ങള്‍ ഇടവിട്ട് പൊലിസ് പരിശോധിക്കും. കുറ്റവാളികളെകുറിച്ചുള്ള വിവരങ്ങള്‍ അതാത് സ്‌റ്റേഷനുകളിലേക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും കൈമാറും. നഗരത്തിലെ മാതൃക ഉടന്‍തന്നെ റൂറല്‍ ഏരിയകളിലേക്കും വ്യാപിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."