HOME
DETAILS
MAL
ദേശീയ പാതയോരത്ത് അപകട ഭീഷണിയൊരുക്കി പൊട്ടക്കിണര്‍
backup
October 05 2016 | 20:10 PM
കോതമംഗലം: തങ്കളം ബൈപാസ് റോഡരികില്‍ ദേശീയ പാതയോട് ചേര്‍ന്ന് അപകടക്കെണിയൊരുക്കി മൂടിയില്ലാത്ത പൊട്ടക്കിണര്‍. പാതയോരത്തെ ചുറ്റുമതില്‍ കെട്ടാത്ത കിണര്‍ കാടുവന്ന് മൂടിക്കിടക്കുകയാണ്.
കാല്‍നട യാത്രികരുടേയും വാഹന ഡ്രൈവര്‍മാരുടേയും ശ്രദ്ധയില്‍ പെടാതെ ഒളിഞ്ഞിരിക്കുന്ന ഈ കിണര്‍ വന്‍ അപകട സാധ്യതയോടെയാണ് നിലകൊള്ളുന്നത്.
തങ്കളം ബൈപാസ് റോഡിലെ ബിവറേജ് ചില്ലറ വില്‍പനശാലക്ക് സമീപമത്ത് തിരക്കേറിയ സ്ഥലത്തായാണ് ഈ പൊട്ടക്കിണര്‍ സ്ഥിതി ചെയ്യുന്നത്. കിണര്‍ ഉടന്‍ തന്നെ മുടികളയുകയോ ചുറ്റുമതില്‍ കെട്ടി സംരക്ഷിക്കുകയോ ചെയ്യണമെന്നാണ് ജനങ്ങളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."